പോളണ്ടിൻറെ പ്രസിഡൻറ് ദുദാ വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പോളണ്ടിൻറെ പ്രസിഡൻറ് അന്ത്രെയ് ദുദ (Andrzej Duda) വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായി കൂടിക്കാഴ്ച നടത്തി.
28-ാം തീയതി വെള്ളിയാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ്, അന്നു പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
കർദ്ദിനാൾ പരോളിനൊടൊപ്പം വത്തിക്കാൻറെ വിദേശബന്ധകാര്യാലയത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ മിറെസ്ലാവ് വച്ചോവ്സ്കിയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
2005 ഏപ്രിൽ 2-ന് മരണമടഞ്ഞ പോളണ്ടുകാരനായ വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പായുടെ ചരമവാർഷികത്തോടും പോളണ്ടിൻറെ ആദ്യ രാജവായ ബൊളെസ്വാവ് ഹൊബ്രെയുടെ (Bolesław Chrobry) കിരീടധാരണത്തിൻറെ സഹസ്രാബ്ദിയോടും അടുത്തു നടന്ന ഈ കൂടിക്കാഴ്ചയിൽ വത്തിക്കാനും പോളണ്ടിനും പൊതുതാല്പര്യമുള്ള കാര്യങ്ങൾ ചർച്ചാവിഷയങ്ങളായിയെന്നും നിലവിലുള്ള അന്താരാഷ്ട്ര വിഷയങ്ങൾ, വിശിഷ്യ, ഉക്രൈയിൻ യുദ്ധം യുറോപ്പിൻറെ സുരക്ഷിതത്വം സമാധനം എന്നിവയും ചർച്ചചെയ്യപ്പെട്ടുവെന്നും വത്തിക്കാൻ വാർത്താകാര്യാലയത്തിൻറെ പത്രക്കുറിപ്പിൽ കാണുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: