MAP

ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ, ചിലിയിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യൊ! ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ, ചിലിയിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യൊ!  (Vatican Media)

ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ ചിലിയിലെ അപ്പൊസ്തോലിക് നുൺഷ്യൊ!

ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ കോട്ടയം, വടവാത്തൂർ സ്വദേശിയാണ്.1 998-ൽ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് കാനനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷമാണ് അദ്ദേഹം വത്തിക്കാൻറെ നയതന്ത്രവിഭാഗത്തിൽ പരിശീലനം നേടുകയും നയതന്ത്രസേവനം ആരംഭിക്കുകയും ചെയ്തത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെ അമേരിക്കൻനാടായ ചിലിയിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യൊ ആയി മലയാളി ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.

മാർച്ച് 15, ശനിയാഴ്ചയാണ് (15/03/25) ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അൾജീരിയിലെയും ടുണീഷ്യയിലെയും അപ്പൊസ്തോലിക് നുൺഷ്യൊ ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ.

കോട്ടയം, വടവാത്തൂർ സ്വദേശിയായ അദ്ദേഹം 1966 ആഗസ്റ്റ് 4-നാണ് ജനിച്ചത്. 1998-ൽ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് കാനനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷമാണ് അദ്ദേഹം വത്തിക്കാൻറെ നയതന്ത്ര പരിശീലനം നേടുകയും നയതന്ത്രസേവനം ആരംഭിക്കുകയും ചെയ്തത്.

ഗിനിയ, കൊറിയ, ഡൊമീനിക്കൻ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി, ഈജിപ്റ്റ് എന്നിവിടങ്ങളിൽ പരിശുദ്ധസിംഹാസനത്തിൻറെ അപ്പൊസ്തോലിക് നൺഷിയേച്ചറുകളിൽ സേവനം ചെയ്തിട്ടുള്ള ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ പിന്നീട് പാപുവ ന്യു ഗിനി, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ അപ്പോസ്തോലിക് നുൺഷ്യോ ആയിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 മാർച്ച് 2025, 12:46