ഇരുളിൽ വെളിച്ചമായിരിക്കുക, കർദ്ദിനാൾ ചേർണി യുവതയോട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രശ്നങ്ങളിൽ ജീവിക്കുന്ന വിവിധരാജ്യക്കാരായ തങ്ങളുടെ സമപ്രായക്കാർക്ക് പ്രത്യാശ കാണിച്ചുകൊടുക്കാനും ഇരുളിൽ വിളക്കായിരിക്കാനും ലെബനനിലെ യുവതീയുവാക്കൾക്ക് കർദ്ദിനാൾ മൈക്കിൾ ചേർണി പ്രചോദനം പകരുന്നു.
ഫെബ്രുവരി 19-23 വരെ ലെബനനിൽ സന്ദർശനം നടത്തുന്ന സമഗ്രമാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രീഫെക്ട് കർദ്ദിനാൾ മൈക്കിൾ ചേർണി ബെയ്റൂട്ടിൽ വച്ച് വ്യാഴാഴ്‌ച (20/02/25) സമാധാനത്തിനായുള്ള നേതൃത്വ അക്കാദമിയിലെ നൂറ്റിയിരുപതോളം യുവതീയുവക്കാളുമായി കൂടിക്കാഴ്ച നടത്തിയ വേളയിൽ, അവരുടെ സാക്ഷ്യങ്ങൾ ശ്രവിച്ചതിനു ശേഷം, അവരെ സംബോധന ചെയ്യുകയായിരുന്നു.
നിലവിലുള്ള നിരവധിയായ പ്രശ്നങ്ങളുടെ മൂലകാരണം ഭരണവുമായി ബന്ധപ്പെട്ടതാണെന്നും എന്നാൽ നാം സോദരങ്ങളാകുന്ന പക്ഷം നമ്മൾ നല്ല ഭരണകർത്താക്കളാകുമെന്നും സാഹോദര്യമാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള താക്കോലെന്നും ഫ്രാൻസീസ് പാപ്പായുടെ വീക്ഷണങ്ങൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
സുവിശേഷവത്കരണമാണ് ക്രിസ്തീയവിളിയുടെ അടിത്തറയെന്ന് അനുസ്മരിച്ച കർദ്ദിനാൾ ചേർണി, “എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടിൽ പ്രാർത്ഥിക്കുക; എല്ലാം നിന്നെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടിൽ പ്രവർത്തിക്കുക" എന്ന വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പ്രാർത്ഥനയുടെയും പ്രവർത്തനത്തിൻറെയും പ്രാധാന്യം അടിവരിയിട്ടുകാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: