MAP

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ജോർദ്ദാൻറെ രാജാവ് അബ്ദുള്ള രണ്ടാമനുമൊത്ത്, ജോർദ്ദാൻ രാജകൊട്ടാരത്തിൽ, 12/01/2025 വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ജോർദ്ദാൻറെ രാജാവ് അബ്ദുള്ള രണ്ടാമനുമൊത്ത്, ജോർദ്ദാൻ രാജകൊട്ടാരത്തിൽ, 12/01/2025 

കർദ്ദിനാൾ പരോളിൻ നയതന്ത്ര പ്രതിനിധികളുമൊത്ത് അമ്മാനിൽ!

ബഹറിൻ, ഈജിപ്റ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദ്ദാൻ, ഇറാൻ, ഇറാക്ക്, ഇസ്രായേൽ, കുവൈറ്റ്, ലെബനോൺ, ഒമാൻ, പലസ്തീൻ, ഖത്താർ, സിറിയ, യെമെൻ എന്നീ നാടുകളിൽ പരിശുദ്ധസിംഹാസനത്തിനുവേണ്ടി സേവനം ചെയ്യുന്നവരുമൊത്ത് കർദ്ദിനാൾ പീയെത്രൊ പരോളിൻ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പൊന്തിഫിക്കൽ നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ബഹറിൻ, ഈജിപ്റ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദ്ദാൻ, ഇറാൻ, ഇറാക്ക്, ഇസ്രായേൽ, കുവൈറ്റ്, ലെബനോൺ, ഒമാൻ, പലസ്തീൻ, ഖത്താർ, സിറിയ, യെമെൻ എന്നീ നാടുകളിൽ പരിശുദ്ധസിംഹാസനത്തിനുവേണ്ടി സേവനം ചെയ്യുന്നവരുമൊത്ത് 13-ാം തീയതി തിങ്കളാഴ്ച ജോർദ്ദാൻറെ തലസ്ഥാനമായ അമ്മാനിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.

മദ്ധ്യപൂർവ്വദേശത്ത് എത്രയും വേഗം വെടിനിറുത്തൽ ഉണ്ടാകുകയും അത് സമാധാനവേദിയായി മാറുകയും ചെയ്യട്ടെയെന്ന ആശംസ ഈ കൂടിക്കാഴ്ചയിൽ ഉയർന്നു. ആ നാടുകളിൽ ക്രൈസ്തവരുടെ സാന്നിധ്യം ഭിന്ന മതങ്ങൾ തമ്മിലുള്ള സാഹോദര്യ സഹജീവനത്തിനും പുരോഗതിക്കും സത്താപരമായ ഘടകമാണെന്ന് സമ്മേളനം നിരീക്ഷിച്ചു. ആ പ്രദേശത്ത് നിലവിലുള്ള പ്രതിസന്ധികൾ, രാഷ്ട്രീയവും സഭാപരമവുമായ അവസ്ഥകൾ, അന്താരാഷ്ട്രസമൂഹത്തിൻറെ ഐക്യദാർഢ്യത്തിൻറെ ആവശ്യകത തുടങ്ങിയവ സമ്മേളനത്തിൽ ചർച്ചാവിഷയങ്ങളായി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജനുവരി 2025, 12:52