MAP

സിനഡ് - പോൾ ആറാമൻ ശാലയിൽനിന്നുള്ള ദൃശ്യം സിനഡ് - പോൾ ആറാമൻ ശാലയിൽനിന്നുള്ള ദൃശ്യം  (ANSA)

സിനഡ്: സംഗ്രഹറിപ്പോർട്ട് - വാർത്താവിനിമയ കമ്മീഷനുകളുടെ അംഗങ്ങളെ തിരഞ്ഞെടുത്തു

സിനഡൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ 9 തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിനെത്തുടർന്ന് സിനഡിന്റെ സംഗ്രഹ റിപ്പോർട്ട് കമ്മീഷൻ, വാർത്താവിനിമയകമ്മീഷൻ എന്നിവയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തതായി സിനഡ് പത്രക്കുറിപ്പിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സിനഡിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച നിയമപ്രകാരം, ഒക്ടോബർ 9-ന് നടന്ന വോട്ടെടുപ്പിൽ, സിനഡിന്റെ സംഗ്രഹറിപ്പോർട്ടിനായുള്ള കമ്മീഷന്റെ പ്രെസിഡന്റായി കർദ്ദിനാൾ ഷാൻ-ക്ളോഡ് ഹോള്ളെറിഹ്, SJ, തിരഞ്ഞെടുക്കപ്പെട്ടു.

സിനഡിന്റെ ജനറൽ സെക്രെട്ടരിയായ കർദ്ദിനാൾ മാരിയോ ഗ്രെക്, പ്രത്യേക സെക്രട്ടറി ഫാ. റിക്കാർഡോ ബത്തോക്കിയോ എന്നിവർ എക്സ് ഒഫീഷ്യോ അംഗംങ്ങളായും, വോട്ടെടുപ്പിലൂടെ ആഫ്രിക്കയിൽനിന്നുള്ള കർദ്ദിനാൾ ഫ്രിദൊളിൻ അമ്പൊങ്ങോ ബേസുങ്ങു, യൂറോപ്പിൽനിന്നുള്ള കർദ്ദിനാൾ ഷാൻ-മാർക് അവെലിൻ, വടക്കേ അമേരിക്കയിൽനിന്നുള്ള കർദ്ദിനാൾ ജെറാൾഡ് സിപ്രിയാൻ ലക്രുവാ, തെക്കേ അമേരിക്കയിൽനിന്നുള്ള ആർച്ച്ബിഷപ് ഹോസെ ലൂയിസ് അസ്‌വയെ അയല, ഓസ്‌ട്രേലിയയിൽനിന്നുള്ള ബിഷപ് ഷെയ്ൻ ആന്റണി മക്കിനലെയ്‌, പൗരസ്ത്യസഭയിൽനിന്നുള്ള എപാർക്ക മുനീർ ഖൈറല്ലാഹ്, ഏഷ്യയിൽനിന്നുള്ള ഫാ. ക്ലറേൻസ് സന്താനരാജ് ദേവദാസൻ എന്നിവരും, ഫ്രാൻസിസ് പാപ്പാ പ്രത്യേകം നാമനിർദ്ദേശം ചെയ്‌ത, കർദ്ദിനാൾ ജോർജ് മരെങ്കോ, സി. പത്രീസിയ മുറെ, ഫാ. ജ്യുസേപ്പേ ബോൻഫ്രാത്തെ എന്നിവരും കമ്മീഷനിൽ അംഗങ്ങളായി.

സിനഡിന്റെ വാർത്താവിനിമയകമ്മീഷൻ പ്രസിഡന്റായി, വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അധ്യക്ഷൻ ഡോ- പൗളോ റൂഫിനിയും, സെക്രെട്ടറിയായി ഡോ. ഷെയ്‌ല ലെയോകാഡിയ പീരെസും പാപ്പായാൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

റിപ്പോർട്ടുകൾ സംബന്ധിച്ച പ്രവർത്തികളിൽ സമയാസമയങ്ങളിൽ മേൽനോട്ടം വഹിക്കുകയും, സമ്മേളനങ്ങളിൽ അവതരിപ്പിക്കാനുള്ള കരട് തയ്യാറാക്കുകയും, അവയിൽ ഭേദഗതി വരുത്തുകയും അംഗീകരിക്കുകയുമാണ് സമഗ്രറിപ്പോർട്ടിനായുള്ള കമ്മീഷന്റെ ചുമതല.

സിനഡ് സംബന്ധമായ നിയമങ്ങൾ പ്രകാരവും, വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികസ്റ്ററി, സിനഡിന്റെ ജെനറൽ സെക്രെട്ടറിയേറ്റ് എന്നിവയുമായി യോജിച്ചും, സിനഡൽ അസംബ്ലിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയാണ് വാർത്താവിനിമയകമ്മീഷന്റെ ചുമതല.

ഒക്ടോബർ പത്ത് ചൊവ്വാഴ്ചയാണ് ഇരു കമ്മീഷനുകളുടെയും അംഗങ്ങളെ തിരഞ്ഞെടുത്ത കാര്യം സംബന്ധിച്ച വിവരങ്ങൾ സിനഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഒക്‌ടോബർ 2023, 17:13