ആഗോള പ്രതിസന്ധികളോടു പ്രതികരിക്കാൻ സിനഡൽ വഴി സഹായകം: കർദ്ദിനാൾ റായ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
നാലാമത് പൊതു പൊതുസമ്മേളനത്തിനു മുമ്പായി തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ സിനിമ രംഗങ്ങൾ ഒരുമിച്ച് ബലിയർപ്പിച്ചു. ബൈസൈന്റൈൻ റീത്തിൽ അർപ്പിച്ച ദിവ്യബലിയിൽ അന്ത്യോയോക്കിയയിലെ ഗ്രീക്ക് മേൽകൈറ്റ് പത്രിയാർക്കായ യൂസഫ് അബ്സി മുഖ്യകാർമ്മികനായിരുന്നു. ദൈവത്തിന്റെ സമൃദ്ധമായ വിളവെടുപ്പിന് വേലക്കാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ യേശു നടത്തിയ ക്ഷണത്തെ ധ്യാനിച്ചു കൊണ്ടാണ് കർദിനാൾ ബെക്കര റായ് തന്റെ സുവിശേഷപ്രഘോഷണം നടത്തിയത്.
സഹന സാഹചര്യങ്ങളുടെ വിളവെടുപ്പ്
വലിയ ജനക്കൂട്ടത്തെ കണ്ട് അലിവു തോന്നിയ യേശുവാണ് തന്റെ ശിഷ്യരോടു വിളവ് അധികമായതിനാൽ വേലക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടത്. ഇന്നത്തെ സഭയുടെ അവസ്ഥയും സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും മനസ്സിലാക്കാൻ യേശുവിന്റെ ഈ വാക്കുകൾ ഒരു തുടക്കമാണെന്ന് കർദ്ദിനാൾ റായ് സൂചിപ്പിച്ചു.
സമൃദ്ധമായ വിളയെ കുറിച്ച് ആദ്യം വിചിന്തനം ചെയ്ത അദ്ദേഹം സഭയുടെയും എല്ലാ ക്രൈസ്തവരുടെയും ശ്രദ്ധ ആവശ്യമുള്ള ആഗോള പ്രശ്നങ്ങളുടെ പ്രതീകമാണ് വിളവ് എന്ന് അടിവരയിട്ടു. പ്രതീകങ്ങളായ ഈ പ്രശ്നങ്ങളിൽ, നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾക്ക് നടുവിൽ നീതിപൂർവ്വകമായ സമാധാനവും, കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും, വെല്ലുവിളികൾ ഉയർത്തുന്ന സാമ്പത്തിക സംവിധാനങ്ങളും, പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കുന്നതതും, വിവിധതരത്തിലുള്ള മുറിവേൽപ്പിക്കപ്പെട്ടവരുടെ മുറിവുണക്കുന്നതും ഉൾപ്പെടുന്നു. കൂടാതെ മാനുഷിക അന്തസ്സും എക്യുമേനിക്കൽ, അന്തർ വിശ്വാസ സംവാദം എന്നിവ പ്രോൽസാഹിപ്പിക്കുന്നതും, പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും ബലഹീനരുടെയും സംരക്ഷണവും, ആനുകാലിക സാമൂഹ്യ വെല്ലുവിളികളിൽ ഇടപെടുകയും ചെയ്യുന്നതും ഈ വിളവി ന്റെ തന്നെ പ്രതീകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മാവിനാൽ നയിക്കപ്പെടുന്ന വേലക്കാർ
വിളവെടുക്കാൻ വിളിക്കപ്പെട്ട വേലക്കാരെ കുറിച്ച് വിചിന്തനം ചെയ്തു കൊണ്ട് ക്രിസ്തു അയക്കുകയും പരിശുദ്ധാത്മാവിൽ നയിക്കപ്പെടുകയും ചെയ്യുന്ന എല്ലാ വ്യക്തികളും ഈ വേലക്കാരാണെന്ന് സിനഡിന്റെ പ്രവർത്തി മാർഗ്ഗരേഖ തിരിച്ചറിയുന്നതിന് കർദ്ദിനാൾ വിശദീകരിച്ചു. ദൈവത്തിന്റെ ആത്മാവാണ് സഭയെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തി ന്റെ നായകൻ അതേ പോലെ തന്നെയാണ് മുഴുവൻ സിനഡൽ യാത്രയുടേയും എന്നും കർദ്ദിനാൾ റായ് വ്യക്തമാക്കി. സിനഡൽ വഴി ജീവിക്കാൻ ഓരോ വേലക്കാരനും പരിശുദ്ധാത്മാവിന്റെ രൂപീകരണവും വഴികാട്ടലും സ്വീകരിക്കേണ്ടതുണ്ട്. അത്തരം പരിശീലനത്തിൽ ഐക്യത്തോടെയുള്ള ജീവിതം, ദൗത്യം പങ്കാളിത്തം എന്നിവ കൂടാതെ സഭയുടെ നവീകരണത്തിന്റെ ഹൃദയത്തിൽ ഒരു സിനഡൽ ആത്മീയതയും ഉൾക്കൊള്ളുന്നു.
അപരന്റെ മുറിവുകളുണക്കാനുള്ള നമ്മുടെ ദൗത്യം
ക്രൈസ്തവരോടു യേശു ചെയ്തതുപോലെ നമ്മുടെ ലോകത്തിന്റെ സഹന സാഹചര്യങ്ങളോടും അതിൽ ജീവിക്കുന്നവരോടും അനുകമ്പാലുക്കളാകാൻ ആഹ്വാനം ചെയ്ത കർദ്ദിനാൾ ദരിദ്രരും, തഴയപ്പെട്ടവരും, അഭയാർത്ഥികളും, യുദ്ധങ്ങളുടെ നിഷ്കളങ്കരായ ഇരകളും, ഭവന രഹിതരും നമ്മിൽ ക്രിസ്തുവിന്റെ അനുകമ്പ ഉണർത്തണം എന്നും ഓർമ്മിപ്പിച്ചു. ക്രിസ്തു നമ്മെ ഓരോരുത്തരെയും തിരഞ്ഞെടുത്തത് ഈ മുറിവുകൾ സുഖമാക്കാനും സമാധാനത്തിലും ശാന്തതയിലും ജീവിക്കാൻ കഴിയുന്ന നമ്മുടെ പൊതു ഭവനമായ ഒരു നല്ല ലോകത്തിനായി അദ്ധ്വാനിക്കാനുമാണ്. കർദ്ദിനാൾ റായ് ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: