MAP

റോം വികാരിയാത്തിൻറെ ആസ്ഥാനം റോം വികാരിയാത്തിൻറെ ആസ്ഥാനം 

റോം രൂപതയുടെ അജപാലന വത്സരം പാപ്പാ ഉദ്ഘാടനം ചെയ്യും.

റോം രൂപതയുടെ അജപാലന വർഷാരംഭം സെപ്റ്റംബർ 19-ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോം രൂപതയുടെ അജപാലനം വർഷം രൂപതാമെത്രാൻ കൂടിയായ ലിയൊ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്യുമെന്ന് റോം വികാരിയാത്ത് വെളിപ്പെടുത്തി.

സെപ്റ്റംബർ 19-ന് വൈകുന്നേരം, പ്രാദേശിക സമയം 6 മണിക്ക് രൂപതാകത്തീദ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വചന ശുശ്രൂഷയോടുകൂടിയായിരിക്കും പാപ്പാ ഈ അജപാലന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുകയെന്ന് വികാരിയാത്ത് വ്യക്തമാക്കി.

ഇടവകവികാരിമാർ, സഹവികാരിമാർ, റെക്ടർമാർ തുടങ്ങിയവർക്കു പുറമെ റോം രൂപതയിലെ ഓരൊ ഇടവകയിൽ നിന്ന് മൂന്നു അത്മായ പ്രതിനിധികൾ വീതവും ഈ ഉദ്ഘാടനകർമ്മത്തിൽ സംബന്ധിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 സെപ്റ്റംബർ 2025, 12:48