MAP

ലിയൊ പതിനാലാമൻ പാപ്പാ അന്താരാഷ്ട്ര പൊന്തിഫിക്കൽ മരിയൻ അക്കാദമിയുടെ സമ്മേളനത്തിൽ പങ്കെടുത്തവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 06/09/25 ലിയൊ പതിനാലാമൻ പാപ്പാ അന്താരാഷ്ട്ര പൊന്തിഫിക്കൽ മരിയൻ അക്കാദമിയുടെ സമ്മേളനത്തിൽ പങ്കെടുത്തവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 06/09/25  (@Vatican Media)

മറിയത്തിൻറെ ആന്തരിക വീക്ഷണത്തോടെ ദൈവികരഹസ്യം ധ്യാനിക്കുക, പാപ്പാ!

അന്താരാഷ്ട്ര പൊന്തിഫിക്കൽ മരിയൻ അക്കാദമിയുടെ ഇരുപത്തിയാറാമത് സമ്മേളനത്തിൽ സംബന്ധിക്കുന്ന അറുനൂറോളം പേരടങ്ങിയ സംഘത്തെ ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ പോൾ ആറാമൻശാലയിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രചാരണം, പ്രത്യയശാസ്ത്രം പ്രമാദ വിവരങ്ങൾ എന്നിവയുടെ നിഗൂഢതകളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിന് ദൈവത്തിൻറെയും ചരിത്രത്തിൻറെയും രഹസ്യത്തെക്കുറിച്ച് മറിയത്തിൻറെ ആന്തരികവീക്ഷണത്തോടുകൂടി ധ്യാനിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

അന്താരാഷ്ട്ര പൊന്തിഫിക്കൽ മരിയൻ അക്കാദമിയുടെ ഇരുപത്തിയാറാമത് സമ്മേളനത്തിൽ സംബന്ധിക്കുന്ന അറുനൂറോളം പേരടങ്ങിയ സംഘത്തെ സെപ്റ്റംബർ 6-ന് വത്തിക്കാനിൽ പോൾ ആറാമൻശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

കർത്താവിൻറെ അമ്മയായ മറിയത്തിൻറെ വിളിയിൽ സഭയുടെ വിളി വായിച്ചെടുക്കാൻ കഴിയുമെന്നു പറഞ്ഞ പാപ്പാ, അതുകൊണ്ടുതന്നെ, ദൈവവചനത്തിൽ നിന്നു, അപരൻറെ ആവശ്യത്തിൽ നിന്ന്, എളിമയോടും ധൈര്യത്തോടും കൂടി വീണ്ടും തുടങ്ങുന്നതിനുള്ള സന്നദ്ധത പ്രഥമതഃ ദൈവജനത്തിൽ വളർത്തിയെടുക്കുകയെന്ന ദൗത്യം മരിയൻ ദൈവവിജ്ഞാനീയത്തിനുണ്ടെന്ന് പ്രസ്താവിച്ചു.

വ്യക്തികളും ജനങ്ങളും സംസ്കാരങ്ങളും സമാധാനത്തിൽ ഒരുമിച്ച് സഞ്ചരിക്കുക എന്നത് സാധ്യമാക്കിത്തീർക്കാൻ കഴിയുന്നത് എന്തിനു മാത്രമാണോ ആ ദൈവിക ഔദാര്യത്തിലേക്ക് നമ്മെ തുറക്കാൻ മരിയൻ ദൈവശാസ്ത്രത്തിനും കഴിയുമെന്ന് പറഞ്ഞ പാപ്പാ ആകയാൽ, സഭയ്ക്ക് മരിയവിജ്ഞാനീയം ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു.

മറിയം പരിശുദ്ധാത്മാവിൻറെ പരിപൂർണ്ണ സഹകാരിണിയാണെന്നും വാതിലുകൾ തുറക്കുന്നതിനും പാലങ്ങൾ സൃഷ്ടിക്കുന്നതിനും മതിലുകൾ തകർക്കുന്നതിനും വൈവിധ്യങ്ങളിൽ ഐക്യത്തിൽ സമാധാനത്തോടെ ജീവിക്കുന്നതിന് നരകുലത്തെ സഹായിക്കുന്നതിനും അവൾ വിരാമമിടുന്നില്ലെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 സെപ്റ്റംബർ 2025, 12:21