പോളണ്ടിൻറെ പ്രസിഡൻറ് വത്തിക്കാനിൽ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പോളണ്ടിൻറെ പ്രസിഡൻറ് കരോൾ നവ്രോക്കി (Karol Nawrocki) ലിയൊ പതിനാലാമൻ പാപ്പായെ സന്ദർശിച്ചു.
സെപ്റ്റംബർ 5-ന്, വെള്ളിയാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസാനത്തിൻറെ വാർത്താകാര്യാലയം, പ്രസ്സ് ഓഫീസ് ഇതെക്കുറിച്ചുള്ള ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് നവ്രോക്കി വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായും വിദേശനാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായും സംഭാഷണം നടത്തി.
പോളണ്ടിലെ സാമൂഹ്യരാഷ്ട്രീയാവസ്ഥകൾ, അന്നാട് വച്ചുപുലർത്തുന്ന മൂല്യങ്ങൾ, വെല്ലുവിളികൾക്കു മുന്നിൽ ഒരു ധാരണയിലെത്തേണ്ടതിൻറെ ആവശ്യകത എന്നിവയെക്കുറിച്ചും ഉക്രൈയിൻ യുദ്ധം, യൂറോപ്പിൻറെ സുരക്ഷിതത്വം എന്നിവയുൾപ്പടെയുള്ള അന്താരാഷ്ട്രപ്രശ്നങ്ങളെക്കുറിച്ചും ഇവർ ചർച്ച ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: