MAP

ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  (@Vatican Media)

ഉക്രൈനിലെ ഹാലിച്ച് അതിരൂപതയുടെ സ്ഥാപനവാർഷികത്തിനു പാപ്പാ ആശംസകൾ നേർന്നു

ലിവിവിലെ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ കത്തീഡ്രലിൽ വച്ച് നടക്കുന്ന, ഹാലിച്ച് അതിരൂപതയുടെ 650 മത് വാർഷിക ആഘോഷങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്പാ, തന്റെ പ്രത്യേക പ്രതിനിധിയായി, നേപ്പിൾസ് അതിരൂപതയുടെ മുൻ അധ്യക്ഷൻ കർദിനാൾ ക്രേഷെൻസിയോ സെപ്പെയെ നിയമിച്ചു. ഒപ്പം, ലത്തീൻ ഭാഷയിൽ ആശംസ സന്ദേശവും പാപ്പാ കൈമാറി.

വത്തിക്കാൻ ന്യൂസ്

അറുനൂറ്റിയമ്പത് വർഷങ്ങൾക്കു  മുൻപ് സ്ഥാപിതമായ, ഉക്രൈനിലെ ഹാലിച്ച് അതിരൂപതയുടെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി, ലിയോ പതിനാലാമൻ പാപ്പാ, ഇറ്റലിയിലെ നേപ്പിൾസ് അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത, കർദിനാൾ  ക്രേഷെൻസിയോ സെപ്പെയെ നിയമിച്ചു. കർദിനാളിനു, അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടും, പ്രാർത്ഥനകൾ നേർന്നുകൊണ്ടും ആശംസാ പത്രവും പാപ്പാ കൈമാറി.

തന്റെ സന്ദേശത്തിൽ, ഇന്ന് ഉക്രൈൻ അനുഭവിക്കുന്ന വേദനയുടെ നിമിഷങ്ങളെ പാപ്പാ പങ്കുവച്ചു. ദുരന്തപൂർണ്ണമായ ഈ സാഹചര്യത്തിൽ വാർഷികം ആഘോഷിക്കുന്ന, വിശ്വാസികളോടും, അഭ്യുദയ കാംക്ഷികളോടും തന്റെ സ്‌നേഹവും അടുപ്പവും അറിയിക്കുന്നതായി രേഖപ്പെടുത്തി.

കുടുംബത്തിലും പൊതു സമൂഹത്തിലും,  കൂടുതൽ ശ്രദ്ധയോടെ ജീവകാരുണ്യത്തിന്റെ പ്രമാണം കാത്തുസൂക്ഷിക്കുന്നതിനും, ദൈനംദിന ജീവിതത്തിൽ ഒരു സജീവമായ ക്രിസ്തീയ പ്രത്യാശ വളർത്തിയെടുക്കുന്നതിനും,  പാപ്പാ ഏവരെയും ക്ഷണിച്ചു. നാമേവരും ആഗ്രഹിക്കുന്ന സമാധാനം കൈവരിക്കുന്നതിന്, ആ ദാനം നൽകുന്ന കർത്താവിനോട് തീക്ഷ്ണമായി അപേക്ഷിക്കുന്നതിനും സന്ദേശത്തിൽ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 സെപ്റ്റംബർ 2025, 13:48