പാപ്പാ,സാധുക്കളോടും സാധുജനസേവകരോടും ചേർന്ന് ദിവ്യബലി അർപ്പിക്കും.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അൽബാനൊ രൂപതയിലെ പാവപ്പെട്ടവരോടും അവർക്ക് സേവനം ചെയ്യുന്നവരോടുമൊപ്പം പാപ്പാ ഞായറാഴ്ച ദിവ്യബലി അർപ്പിക്കും.
ഏതാനും ദിവസത്തെ വേനൽക്കാല വാസത്തിനായി വത്തിക്കാനിൽ നിന്ന് 30 കിലേമീറ്ററിലേറെ അകലെയുള്ള കാസ്തെൽ ഗന്തോൾഫൊയിൽ എത്തിയിരിക്കുന്ന ലിയൊ പതിനാലാമൻ പാപ്പാ വേനൽക്കാല അരമനയിൽ നിന്ന് 3 കിലോമീറ്ററിലേറെ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന റൊത്തോന്തയിലെ പരിശുദ്ധ മറിയത്തിൻറെ ദേവലയത്തിലായിരിക്കും ദിവ്യപൂജ അർപ്പിക്കുക. പതിനേഴാം തീയതി ഞായറാഴ്ച (17/08/25) രാവിലെ പ്രാദേശിക സമയം 9.30-ന് വിശുദ്ധ കുർബ്ബാന ആരംഭിക്കും.
പാവപ്പെട്ടവരും അവർക്ക് സഹായം നല്കുന്ന കത്തോലിക്കാ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ അൽബാനൊ രൂപത ഘടകത്തിൻറെ പ്രവർത്തകരും ഉൾപ്പടെ നിരവധി വിശ്വാസികൾ ഇതിൽ പങ്കുകൊള്ളും. ദിവ്യബലിക്കു ശേഷം കാസ്തെൽ ഗന്തോൾഫൊയിലെ വേനൽക്കാല അരമനയുടെ അങ്കണത്തിൽ വച്ച് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയും തുടർന്ന് പൊന്തിഫിക്കൽ വില്ലയുടെ ഭാഗമായ “ബോർഗൊ ലൗദാത്തോസീ” യിൽ വച്ച് പാവപ്പെട്ടവരുമൊത്ത് ഉച്ചവിരുന്നു കഴിക്കുകയും ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: