MAP

സിനഡിൽ പങ്കെടുക്കുന്നവർ സിനഡിൽ പങ്കെടുക്കുന്നവർ  

മനുഷ്യാന്തസ്സിനും, നീതിക്കും, സമാധാനത്തിനും വേണ്ടി കൂട്ടായി പ്രവർത്തിക്കണം; വാൽദെൻസിയൻ സഭാ സിനഡിനോട് ലിയോ പാപ്പാ

ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തിയതി വരെ, ഇറ്റലിയിലെ, ടൂറിനിലെ തോറെ പെല്ലിച്ചേയിൽ സമ്മേളിച്ചിരിക്കുന്ന വാൽദെൻസിയൻ സഭാ സിനഡിനു, ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അറിയിച്ചു.

വത്തിക്കാൻ ന്യൂസ്

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ മുഖേന, ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തിയതി വരെ, ഇറ്റലിയിലെ, ടൂറിനിലെ  തോറെ പെല്ലിച്ചേയിൽ സമ്മേളിച്ചിരിക്കുന്ന  വാൽദെൻസിയൻ സഭാ സിനഡിനു, ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അറിയിച്ചു. ക്രിസ്ത്യാനികൾക്കിടയിൽ "പൂർണ്ണ കൂട്ടായ്മ"യ്ക്കുള്ള തന്റെ പ്രത്യാശ പാപ്പാ, സന്ദേശത്തിൽ എടുത്തു പറഞ്ഞു. തന്റെ ആദർശവചനമായ, "ഇൻ ഇല്ലോ ഊനോ ഊനും" എന്നതും ഈ ആഗ്രഹത്തെ അടിവരയിടുന്നു.

മനുഷ്യന്റെ അന്തസ്സിനും നീതിക്കും സമാധാനത്തിനും വേണ്ടി ക്രിസ്ത്യാനികൾ സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടികാണിച്ചു. വാൾഡെൻസിയൻ-മെത്തഡിസ്റ്റ് സിനഡിൽ പങ്കെടുക്കുന്നവർക്ക് പാപ്പാ ഹൃദയപൂർവ്വവും, സാഹോദര്യപരവുമായ ആശംസകൾ നേർന്നു. എല്ലാ ക്രിസ്ത്യാനികൾക്കും പൂർണ്ണ കൂട്ടായ്മയിലേക്ക് ആത്മാർത്ഥമായ ഹൃദയത്തോടെ സഞ്ചരിക്കാനും, യേശുക്രിസ്തുവിനും അവന്റെ സുവിശേഷത്തിനും സാക്ഷ്യം വഹിക്കാനും, മനുഷ്യരാശിയുടെ സേവനത്തിൽ സഹകരിക്കാനും സാധിക്കുന്നതിനു ആഹ്വാനം ചെയ്തുകൊണ്ട് , തന്റെ പ്രാർത്ഥനകൾ പാപ്പാ ഉറപ്പു നൽകി.

പ്രാദേശിക സഭകളുടെ പ്രതിനിധികൾ,  പാസ്റ്റർമാർ, പ്രത്യേക പ്രവർത്തന മേഖലകളിൽ ഉത്തരവാദിത്വമുള്ളവർ എന്നിവർ ഉൾപ്പെടുന്ന സിനഡ് എല്ലാ വർഷവും കൂടാറുണ്ട്. സമ്മേളനാവസരത്തിൽ വിവിധങ്ങളായ, ആത്മീയ, സാമൂഹിക, അജപാലന മേഖലകളിലേ പ്രവർത്തനങ്ങളും, വെല്ലുവിളികളും ചർച്ച ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഓഗസ്റ്റ് 2025, 12:11