"എപ്രകാരം പ്രലോഭനങ്ങളെ നേരിടണം?", ഒരു അമ്മയുടെ ചോദ്യത്തിന് മറുപടി നൽകി പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഗസ്റ്റ്മാസ ലക്കത്തിലെ പ്യാത്‌സ സാൻ പിയെത്രോ (Piazza san pietro ) മാസികയിൽ എപ്രകാരമാണ് പ്രലോഭനങ്ങളെ അതിജീവിക്കേണ്ടതെന്നുള്ള ലൗറ എന്ന അമ്മയുടെ പരാമർശത്തിന് പരിശുദ്ധ പിതാവ് നൽകുന്ന മറുപടി പ്രസിദ്ധീകരിച്ചു.
ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ കുട്ടികളുടെ സ്വപ്നങ്ങൾക്ക് എന്ത് സംഭവിക്കും? എന്ന സൈറ എന്ന മൂന്നു കുട്ടികളുടെ അമ്മ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്ക് എഴുതിയ വാക്കുകൾക്ക്, പാപ്പാ നൽകിയ മറുപടി, ജൂലൈ മാസത്തെ ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും, ഏറെ പ്രചാരം നേടുകയും ചെയ്തിരുന്നു. തന്റെ വിശ്വാസജീവിതത്തിന്റെ സന്തോഷവും, അതേസമയം വെല്ലുവിളികളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലൗറ പാപ്പായ്ക്ക് കത്തെഴുതിയത്.
ഭർത്താവും മൂന്നു പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ മാതാവാണ് താനെന്നും, കുട്ടികളെ എല്ലാ ദിവസവും പ്രാർത്ഥിക്കുവാനും, വചനം വായിക്കുവാനും സഹായിച്ചുകൊണ്ട്, വിശ്വാസത്തിൽ പരിപോഷിപ്പിക്കുവാൻ സാധിക്കാറുണ്ടെന്നും ലൗറ തന്റെ എഴുത്തിൽ കുറിക്കുന്നു. എന്നിലുള്ള വിശ്വാസം പതിവിൽ നിന്നും വ്യത്യാസമായി വളരെ ശക്തമായി തോന്നുന്നുവെങ്കിലും, അതുപോലെ തന്നെ ശക്തമാണ് തന്നിലുള്ള പ്രലോഭനങ്ങൾ എന്നും, ഇത് തന്റെ വിശ്വാസത്തിന്റെ ദൃഢതയില്ലായ്മയാണോ? എന്നതായിരുന്നു ലൗറയുടെ ചോദ്യം.
"വിശ്വാസത്തോടും, ഹൃദയ സത്യത്തോടുമുള്ള നിങ്ങളുടെ ആവേശം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എത്രയോ വലിയ അനുഗ്രഹമാണ്" എന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ മറുപടി ആരംഭിക്കുന്നത്. പരിശുദ്ധ മറിയത്തെ നമ്മുടെ ജീവിതത്തിന്റെ മാതൃകയാക്കിയാൽ, ഏതൊരു വിധ അനിശ്ചിതത്വത്തെയും നേരിടാൻ നമുക്ക് സാധിക്കുമെന്നും, ക്രിസ്തീയ സ്നേഹത്തിന്റെ പദ്ധതികൾ പങ്കിടുന്നത് ആത്മീയ പുരോഗതിക്കും, ദൈവകൃപയോടും, ദൈവഹിതത്തോടും സഹകരിക്കുന്നതിനു അടിസ്ഥാനമാണെന്നും പാപ്പാ ചൂണ്ടികാണിച്ചു.
പരസ്പര സംഭാഷണത്തിലൂടെ കണ്ടുമുട്ടലിനും അടുപ്പത്തിനും പങ്കിടലിനും ഒരു അവസരം ഒരുക്കുന്ന, സെപ്റ്റംബർ 12, 13 തീയതികളിൽ റോമിൽ നടക്കാനിരിക്കുന്ന ഫ്രറ്റേണിറ്റി സംഗമത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ലേഖനവും മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: