MAP

ലിയോ പതിനാലാമൻ പാപ്പാ ആദ്യമായി വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു ലിയോ പതിനാലാമൻ പാപ്പാ ആദ്യമായി വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു   (AFP or licensors)

ലിയോ പതിനാലാമനെ കുറിച്ചുള്ള ആദ്യ ഔദ്യോഗിക പുസ്തകം പ്രസിദ്ധീകരിക്കുന്നു

ലിയോ പതിനാലാമൻ പാപ്പാ, പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചതിനു ശേഷം നടത്തിയ ആദ്യ പ്രഭാഷണങ്ങളും, പാപ്പായെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥം, "സമാധാനം ഉണ്ടായിരിക്കട്ടെ, സഭയ്ക്കും, ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ" ആഗസ്റ്റ് മാസം 26 മുതൽ വിപണിയിൽ ലഭ്യമാണ്.

വത്തിക്കാൻ ന്യൂസ്

വത്തിക്കാൻ പ്രസാധകശാലയിൽ നിന്നും പുറത്തിറക്കുന്ന, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായെക്കുറിച്ചുള്ള ആദ്യഗ്രന്ഥം,  "സമാധാനം ഉണ്ടായിരിക്കട്ടെ, സഭയ്ക്കും, ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ" ആഗസ്റ്റ് മാസം 26 മുതൽ വിപണിയിൽ ലഭ്യമാണ്. നൂറ്റിയറുപതു പേജുകളുള്ള ഗ്രന്ഥം, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് പുറത്തിറക്കുന്നത്.

അൾജീരിയയിലെ രക്തസാക്ഷികളുടെ ഓർമ്മത്തിരുനാൾ ആഘോഷിച്ച, മെയ്മാസം എട്ടാം തീയതിയാണ്, കർദിനാൾ റോബർട്ട് പ്രെവോസ്റ്റ്, സഭയുടെ വലിയ മുക്കുവനായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതൽ, നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ ഒരു സമാധാനത്തിനു വേണ്ടിയാണ് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തത്.

തന്റെ ആദ്യ പ്രസംഗങ്ങളിൽതന്നെ, തന്റെ ചില മുൻഗണനകൾ സമൂഹത്തോട് വെളിപ്പെടുത്തിയതും ഏറെ വ്യതിരിക്തത ഉൾക്കൊള്ളുന്നതായിരുന്നു. ദൈവത്തിന്റെ സർവപ്രമുഖത, സഭയിലെ കൂട്ടായ്മ, സമാധാനത്തിനു വേണ്ടിയുള്ള അന്വേഷണം എന്നിവയായിരുന്നു അവ. സഭയിൽ അധികാര ശുശ്രൂഷ നിർവഹിക്കുന്ന ഏതൊരാൾക്കും അടിസ്ഥാനപരമായ അപ്രഖ്യാപിത പ്രതിബദ്ധതയും  അദ്ദേഹം ഊന്നിപ്പറഞ്ഞു: "ക്രിസ്തു നിലനിൽക്കുന്നതിനായി അപ്രത്യക്ഷമാകുക, അവൻ അറിയപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നതിനായി തന്നെത്തന്നെ ചെറുതാക്കുക."

സമാധാനത്തിനുവേണ്ടി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ അഭ്യർത്ഥനകളും ഏറെ പ്രധാനമാണ്.  ഈ അഭ്യർത്ഥനകൾ, മനുഷ്യന്റെ ഹൃദയങ്ങളിലേക്ക് സംവദിക്കുന്നതായിരുന്നുവെന്നതും ഏറെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നു. നമ്മൾ ഓരോരുത്തരിൽ നിന്നുമാണ് സമാധാനം ആരംഭിക്കുന്നതെന്നും, നമ്മൾ മറ്റുള്ളവരെ നോക്കുന്ന രീതിയിൽ നിന്നും, മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിൽ നിന്നും, മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതിൽ നിന്നുമാണ് സമാധാന പ്രക്രിയകൾ തുടങ്ങുന്നുവെന്നുമുള്ള പാപ്പായുടെ വാക്കുകളും, ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഓഗസ്റ്റ് 2025, 12:57