MAP

പാപ്പായുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്ന കാസ്തെൽ ഗന്തോൾഫൊ, ഒരു ദൂര ദൃശ്യം പാപ്പായുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്ന കാസ്തെൽ ഗന്തോൾഫൊ, ഒരു ദൂര ദൃശ്യം  (©Buesi - stock.adobe.com)

പാപ്പാ കാസ്തെൽ ഗന്തോൾഫൊ സന്ദർശിച്ചു!

ലിയൊ പതിനാലാമൻ പാപ്പാ ഈ മാസം 6-20 വരെ വേനൽക്കാല വിശ്രമത്തിനായി കാസ്തൽ ഗന്തോൾഫെയിൽ എത്തും. അതിനു മുന്നോടിയായി പാപ്പാ അവിടം സന്ദർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാമാരുടെ വേനൽക്കാല വിശ്രമവസതിയായി കരുതിപ്പോരുന്ന കാസ്തെൽ ഗന്തോൾഫോയിലെ ഭവനം പാപ്പാ ജൂലൈ 3-ന്, വ്യാഴാഴ്ച സന്ദർശിച്ചു.

പതിനേഴാം നൂറ്റാണ്ടിൽ ഊർബൻ എട്ടാമൻ പാപ്പായുടെ കാലം തൊട്ടാണ് റോമിൽ നിന്ന് 25 കിലോമീറ്ററോളം തെക്കുകിഴക്കായി, അൽബാനൊ കുന്നുകളിൽ സ്ഥിതിചെയ്യുന്ന കാസ്തെൽ ഗന്തോൾഫെയിലെ ഈ ഭവനം പാപ്പാമാരുടെ വേനൽക്കാല വിശ്രമ വസതിയായത്.

ലിയൊ പതിനാലാമൻ പാപ്പാ ഈ മാസം 6-20 വരെ വേനൽക്കാല വിശ്രമത്തിനായി അവിടെ എത്തും. ഇപ്പോൾ അവിടെ ചില അറ്റകുറ്റപ്പണികൾ നടന്നുവരുകയാണ്. അതു നിരിക്ഷിക്കുകയെന്നതും പാപ്പായുടെ വ്യാഴാഴ്ചത്തെ സന്ദർശത്തിൻറെ ലക്ഷ്യമായിരുന്നു.

പതിമൂന്നാം തീയതി ഞായറാഴ്ച പാപ്പാ വില്ലനോവയിലെ വിശുദ്ധ തോമസിൻറെ നാമത്തിലുള്ള പൊന്തിഫിക്കൽ ഇടവകയിലും ഇരുപതാം തീയതി അൽബാനൊ രൂപതയുടെ കത്തീദ്രൽ ദേവാലയത്തിലും വിശുദ്ധ കുർബ്ബാന അർപ്പിക്കും. ജൂലൈ 20-ന് വൈകുന്നേരം പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും. എന്നിരുന്നാലും പാപ്പായുടെ ഇപ്പോൾ നിറുത്തിവച്ചിരിക്കുന്ന പൊതുദർശന പരിപാടി ജൂലൈ 30-നു മാത്രമെ പുനരാരംഭിക്കുകയുള്ളൂ.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂലൈ 2025, 12:36