പാപ്പാ: സത്യരഹിത സംസ്കൃതി ശക്തന്മാരുടെ ഉപകരണം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ എല്ലാ സാംസ്കാരിക സംരംഭങ്ങളുടെയും മാനദണ്ഡം “വഴിയും സത്യവും ജീവനും” ആയ ക്രിസ്തുവിനെ അനുഗമിക്കലായിരിക്കണം എന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ധന്യയായ മരിയ തെരേസ സ്പിനേല്ലി സ്ഥാപകയായുള്ള യേശുവിൻറെയും മറിയത്തിൻറെയും തിരുഹൃദയങ്ങളുടെ ദാസികളായ അഗസ്റ്റീനിയൻ സഹോദരികൾ എന്ന സന്ന്യാസിനീ സമൂഹത്തിൻറെ പ്രവിശ്യാസമ്മേളനത്തിൽ പങ്കെടുത്തവരെ അതിൻറെ സമാപന ദിനമായ ജൂലൈ 5-ന് ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇപ്രകാരം പറഞ്ഞത്.
സത്യത്തിൻറെ അഭാവമുള്ള ഒരു സംസ്കാരം ശക്തരുടെ ഉപകരണമായി മാറുന്നുവെന്നും അത് മനസ്സാക്ഷിയെ സ്വതന്ത്രമാക്കുന്നതിനുപകരം, അതിനെ, വിപണിയുടെയോ പരിഷ്കാരത്തിൻറെയോ ലൗകിക വിജയത്തിൻറെയോ താൽപ്പര്യങ്ങൾക്കനുസരിച്ച് ആശയക്കുഴപ്പത്തിലാക്കുകയും ശ്രദ്ധ തിരിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ഈ സന്ന്യാസിനി സമൂഹം വിദ്യഭ്യാസരംഗത്തേകുന്ന സേവനത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ, അവർ ജ്ഞാനമുള്ള മനസ്സുകളെയും ശ്രവണശക്തിയും നരകുലത്തോടു അഭിനിവേശവുമുള്ള ഹൃദയങ്ങളെയും വാർത്തെടുക്കുകയാണ് ചെയ്യുന്നതെന്ന് അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: