MAP

ലത്തീനമേരിക്കയിലെ മതബോധരുടെ സമ്മേളന വേദി , പരഗ്വായിലെ അസുൻസിയോൺ നഗരത്തിൽ, 09/07/25 ലത്തീനമേരിക്കയിലെ മതബോധരുടെ സമ്മേളന വേദി , പരഗ്വായിലെ അസുൻസിയോൺ നഗരത്തിൽ, 09/07/25 

പാപ്പാ:ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അഭിവാഞ്ഛ നവീകരിക്കുക!

ലത്തീനമേരിക്കയിലെ മതബോധകരുടെ സമിതി, പരഗ്വായുടെ തലസ്ഥാനമായ അസുൻസിയോൺ നഗരത്തിൽ ജൂലൈ 7 മുതൽ 11 വരെ ചേർന്നിരിക്കുന്ന പതിമൂന്നാം സാധാരണ സമ്മേളനത്തിന് ലിയൊ പതിനാലാമൻ പാപ്പായുടെ ടെലെഗ്രാം ആശംസാസന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവിനെ പ്രഘോഷിക്കാനും, സുവിശേഷവത്കരിക്കാനും മറ്റുള്ളവരെ വിശ്വാസത്തിലേക്കാനയിക്കാനും പാപ്പാ മതബോധകർക്ക് പ്രചോദനം പകരുന്നു.

സ്കാല (SCALA) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, ലത്തീനമേരിക്കയിലെ മതബോധകരുടെ സമിതി, പരഗ്വായുടെ തലസ്ഥാനമായ അസുൻസിയോൺ നഗരത്തിൽ ജൂലൈ 7 മുതൽ 11 വരെ ചേർന്നിരിക്കുന്ന പതിമൂന്നാം സാധാരണ സമ്മേളനത്തിനും പത്താം പഠനയോഗത്തിനുമായി വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഒപ്പിട്ടയച്ച ടെലെഗ്രാം സന്ദേശത്തിലാണ് ലിയൊ പതിനാലമൻ പാപ്പായുടെ ഈ ഉത്തേജനവചസ്സുകൾ ഉള്ളത്.

ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അഭിവാഞ്ഛ നവീകരിക്കാൻ പ്രചോദനമേകുന്ന പാപ്പാ മതബോധനത്തിൻറെ കേന്ദ്രവും ലക്ഷ്യവുമായ നസറേത്തിലെ യേശുവിൻറെ വ്യക്തിത്വത്തെക്കുറിച്ചുള്ള മനനം ആയിരിക്കട്ടെ ഈ സമ്മേളനദിനങ്ങളുടെ ലക്ഷ്യമെന്ന് ആശംസിക്കുന്നു. ,

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജൂലൈ 2025, 12:41