MAP

തയ്വവാനിൽ ദാനാസ് ചുഴലിക്കാറ്റ് വിതച്ച നാശങ്ങളുടെ ഒരു ദൃശ്യം തയ്വവാനിൽ ദാനാസ് ചുഴലിക്കാറ്റ് വിതച്ച നാശങ്ങളുടെ ഒരു ദൃശ്യം  (AFP or licensors)

തയ്വാനിൽ ദാനാസ് ചുഴലിക്കാറ്റു ബാധിതർക്ക് പാപ്പായുടെ സഹായം!

തയ്വാനിൽ ദാനാസ് ചുഴലിക്കാറ്റും പേമാരിയും വെള്ളപ്പൊക്കവും കനത്ത നാശനഷ്ടങ്ങൾ വിതച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കിഴക്കെ ഏഷ്യൻ ദീപായ തയ്വാനിൽ ഇക്കഴിഞ്ഞ ദിനങ്ങളിലുണ്ടായ ദാനാസ് ചുഴലിക്കാറ്റും പേമാരിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും സഹായം എത്തിക്കാൻ പാപ്പായുടെ ഉപവിപ്രവർത്തനവിഭാഗത്തിന് നിർദ്ദേശം നല്കുകയും ചെയ്തു.

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയ മേധാവി മത്തേയൊ ബ്രൂണി മദ്ധ്യമപ്രവർത്തകരെ അറിയിച്ചതാണിത്. തയ്വവാനിൽ ദാനാസ് ചുഴലിക്കാറ്റിന് ഇരകളയാവരെക്കുറിച്ചും ഈ പ്രകൃതിക്ഷോഭം വിതച്ച നാശനഷ്ടങ്ങളെക്കുറിച്ചും ലിയൊ പതിനാലാമൻ പാപ്പായെ ധരിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടു പേർ മരണമടയുകയും അഞ്ഞൂറോളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. മൂവായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂലൈ 2025, 14:22