പാപ്പായ്ക്ക് സമ്മാനമായി രണ്ടു വൈദ്യുതി വാഹനങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അജപാലന സന്ദർശനവേളകളിൽ ഉപയോഗിക്കുന്നതിനായി രണ്ടു വൈദ്യുതി വാഹനങ്ങൾ ലിയൊ പതിനാലാമൻ പാപ്പായ്ക്ക് ഇറ്റലിയിലെ “എക്സെലേൻസിയ” വൈദ്യുതിവാഹന നിർമ്മാണശാല സമ്മാനിച്ചു.
ജൂലൈ 3-ന് പാപ്പാ റോമിനടുത്തുള്ള കാസ്തെൽ ഗന്തോൾഫൊയിലെ പേപ്പൽ വസതി സന്ദർശിച്ച അവസരത്തിൽ നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് “എക്സെലേൻസിയ”യുടെ സ്ഥാപകരായ ദൊമേനിക്കൊ, ജൊവാന്നി ത്സാപ്പിയ എന്നിവരുമുൾപ്പെട്ട പ്രതിനിധിസംഘം നേരിട്ട് ഈ വാഹനങ്ങൾ പാപ്പായ്ക്ക് കൈമാറിയത്.
സുരക്ഷിതത്വം, പരിസ്ഥിതിസൗഹൃദഘടകങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉന്നതനിലവാരം പുലർത്തുന്നവയാണ് ഈ വാഹനങ്ങൾ. എവിടേയ്ക്കും അതേപടി കയറ്റിക്കൊണ്ടുപോകാവുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണം. സാധാരണ പൊതുപരിപാടികളിലും പാപ്പായ്ക്ക് ഈ വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: