MAP

ലിയൊ പതിനാലാമൻ പാപ്പാ ലിയൊ പതിനാലാമൻ പാപ്പാ  (AFP or licensors)

പാപ്പാ, അമേരിക്കയിലെ ബൈസൻറയിൻ സഭയുടെ സാക്ഷ്യത്തെ ശ്ലാഘിക്കുന്നു!

വടക്കെ അമേരിക്കയിലെ പിറ്റ്സ്ബർഗിലെ ബൈസൻറയിൻ കത്തോലിക്കാസഭയുടെ മൂന്നാം മെത്രാപ്പോലിത്തൻ സമ്മേളനത്തിന് ലിയൊ പതിനാലാമൻ പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വടക്കെ അമേരിക്കയിൽ വിവിധങ്ങളായ വെല്ലുവിളികൾക്കും അനിശ്ചിതത്വങ്ങൾക്കും മദ്ധ്യേയാണ് ഊർജ്ജസ്വലമായ ബൈസൻറയിൻ സമൂഹം അവരുടെ പൂർവ്വികർ  കെട്ടിപ്പടുത്തതെന്ന് പാപ്പാ.

അമേരിക്കൻ ഐക്യനാടുകളിൽ, പെൻസിൽവേനിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന നഗരമായ പിറ്റ്സ്ബർഗിലെ ബൈസൻറയിൻ കത്തോലിക്കാസഭയുടെ മൂന്നാം മെത്രാപ്പോലിത്തൻ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പായുടെ ഈ ശ്ലാഘനീയ വചസ്സുകളുള്ളത്.

“വരുവിൻ, നമുക്ക് ക്രിസ്തുവിനെ കുമ്പിട്ടാരാധിക്കാം” എന്ന വിചിന്തന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നത് പാപ്പാ അനുസ്മരിക്കുകയും ബൈസൻറയിൻ സഭാസമൂഹത്തിൻറെ പൂർവ്വികരുടെ സാക്ഷ്യത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ബൈസൻറെയിൻ പൈതൃകത്തോടുള്ള വിശ്വസ്തതയിൽ വേരൂന്നിയ അജപാലന നവീകരണത്തെ ആശ്ലേഷിച്ചുകൊണ്ട് പ്രസ്തുത സമൂഹാംഗങ്ങൾ ആ പാരമ്പര്യം തുടരുന്നുവെന്നും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

സമ്മേളനത്തിൽ പങ്കെടുന്നവർക്ക് പാപ്പാ തൻറെ ആത്മീയ സാമീപ്യം ഉറപ്പുനൽകുകയും സമ്മേളനത്തെ ദൈവമാതാവായ പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യത്തിന് സമർപ്പിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജൂലൈ 2025, 12:11