രാഷ്ട്രീയ, സാമൂഹ്യ അനീതികൾക്കെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുക, സാധാരണക്കാരുടെ തൊഴിൽമേഖലയിൽ തടസ്സങ്ങളുണ്ടാക്കുക, സാധാരണക്കാരെ കൂടുതൽ ദരിദ്രരുരാക്കുന്നതും രാഷ്ട്രീയനേതൃത്വങ്ങൾക്ക് അനിയന്ത്രിതമായി ധനസമ്പാദനം അനുവദിക്കുന്നതുമായ സാഹചര്യം, ഭൂമിയിലെ എല്ലാ മനുഷ്യർക്കും വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതകൾ ഉള്ളപ്പോഴും അനേകർ പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥ തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ അനീതികൾക്കെതിരെ ലിയോ പതിനാലാമൻ പാപ്പാ.
"യുദ്ധ തന്ത്രമായി ആളുകളെ അന്യായമായി പട്ടിണിക്കിടുന്നതും, കൃഷിയിടങ്ങൾ തീയിട്ട് നശിപ്പിക്കുന്നതും, കന്നുകാലികളെ മോഷ്ടിക്കുന്നതും, മാനവികസഹായമെത്തിക്കുന്നത് തടയുന്നതും പോലെയുള്ള, സായുധ നിയമവിരുദ്ധ സംഘങ്ങളുടെ അനീതി നിറഞ്ഞ പ്രവൃത്തികൾ നിരാശയോടെ നാം കണ്ടുകൊണ്ടിരിക്കുകയാണ്. സാധാരണ ജനം ദാരിദ്ര്യം കൊണ്ട് തളരുമ്പോൾ, രാഷ്ട്രീയപ്രമുഖർ ശിക്ഷിക്കപ്പെടാതെ തടിച്ചുകൊഴുക്കുന്നു. ഇത്തരം ദുരുപയോഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനും, തെറ്റിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള സമയമാണിത്" എന്ന് സാമൂഹ്യമാധ്യമമായ എക്‌സിൽ ജൂലൈ 1 ചൊവ്വാഴ്ച പാപ്പാ കുറിച്ചു.
EN: We are witnessing with despair the iniquitous use of hunger as a weapon of war. Burning crops, stealing livestock, and blocking aid are tactics increasingly used by armed militias. As civilians languish in misery, political elites grow fat with impunity. It is time to sanction these abuses and hold accountable those who are responsible for it.
IT: Oggi assistiamo desolati all’uso iniquo della fame come arma di guerra. Bruciare le terre, rubare il bestiame, bloccare gli aiuti, sono tattiche sempre più utilizzate da gruppi armati irregolari. Mentre i civili deperiscono per la miseria, le élites politiche s’ingrassano impunemente. È ora di sanzionare questi soprusi e perseguire i loro responsabili.
സാമൂഹ്യ അനീതിയുമായി ബന്ധപ്പെട്ട്, "ഭൂമിയിൽ മാനവികതയ്ക്ക് മുഴുവനും വേണ്ട ഭക്ഷണമൊരുക്കാൻ സാധിക്കുമെങ്കിലും, ലോകത്തെ പല ദരിദ്രരും ഇന്നും ദൈനംദിനഭക്ഷണം ഇല്ലാതെ ജീവിക്കുന്നു. വിശപ്പ് പോഷകാഹാരക്കുറവ് എന്നീ ദുരന്തങ്ങളെ ഇത് കൂടുതൽ ദുഃഖകരവും ലജ്ജാകരവുമാക്കുന്നു" എന്ന മറ്റൊരു സന്ദേശവും ഇതേ ദിവസം തന്നെ പാപ്പാ എക്‌സിൽ കുറിച്ചു.
EN: Although the earth can produce enough food for all humanity, many of the world’s poor still lack their daily bread. This makes the tragedy of hunger and malnutrition even more lamentable and shameful.
IT: Sebbene la terra sia capace di produrre alimenti sufficienti per tutti gli esseri umani, purtroppo tanti poveri del mondo continuano a non avere il pane quotidiano. Questo rende la tragedia della fame e della malnutrizione ancora più triste e vergognosa.
ഐക്യരാഷ്ട്രസഭാസമിതിയായ ഭക്ഷ്യ കാർഷിക സംഘടന റോമിലെ അതിന്റെ കേന്ദ്രത്തിൽ നടത്തിയ സമ്മേളനത്തിലേക്ക് പട്ടിണിയെന്ന തിന്മയെക്കുറിച്ച് ജൂൺ 30-ന് സന്ദേശം നൽകിയതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് എക്‌സിലും പാപ്പാ സന്ദേശങ്ങൾ കുറിച്ചത്.
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: