ഗാസ ദുരന്തത്തിൽ തന്റെ വേദന പങ്കുവച്ച് ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂലൈ മാസം പതിനേഴാം തീയതി രാവിലെ ഗാസയിൽ നടന്ന സൈനിക ആക്രമണത്തിൽ അറുനൂറാളം അഭയാർത്ഥികൾ വസിച്ചിരുന്ന ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള തിരുക്കുടുംബ ദേവാലയം തകർക്കപ്പെട്ടു. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പത്തോളം ആളുകൾക്ക് പരിക്കുകളേറ്റു. പള്ളി വികാരി ഫാ. ഗബ്രിയേലേ റോമനെല്ലിക്കും പരിക്കുകളുണ്ട്. സംഭവത്തിൽ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ലിയോ പതിനാലാമൻ പാപ്പാ, സമൂഹമാധ്യമമായ എക്‌സിൽ സന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
"ഗാസയിലെ തിരുക്കുടുംബ കത്തോലിക്കാദേവാലയത്തിനു നേരെ നടന്ന സൈനിക ആക്രമണത്തിൽ, ജീവഹാനിയും, മുറിവുകളും ഉണ്ടായെന്നറിഞ്ഞതിൽ ഞാൻ അതീവദുഃഖിതനാണ്. ഇടവകസമൂഹത്തോടുള്ള എന്റെ ആത്മീയമായ അടുപ്പം ഞാൻ ഉറപ്പു നൽകുന്നു. മരണപ്പെട്ടവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് സമർപ്പിക്കുന്നു, അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഉടനടി വെടിനിർത്തലിനുള്ള എന്റെ ആഹ്വാനം ഞാൻ പുതുക്കുന്നു. സംഭാഷണത്തിനും അനുരഞ്ജനത്തിനും മാത്രമേ ശാശ്വത സമാധാനം ഉറപ്പാക്കാൻ കഴിയൂ!"
IT: Sono profondamente rattristato per le vittime e i feriti causati dall’attacco militare a la parrocchia della Sacra Famiglia a #Gaza. Assicuro a tutta la comunità parrocchiale la mia vicinanza spirituale. Affido alla misericordia di Dio le anime dei defunti, e prego per i loro famigliari e per i feriti. Rinnovo il mio appello a un immediato cessate il fuoco: solo il dialogo e la riconciliazione possono assicurare una pace duratura!
EN: I am deeply saddened to learn of the loss of life and injury caused by the military attack on the Holy Family Catholic Church in #Gaza. I assure the parish community of my spiritual closeness. I commend the souls of the deceased to the loving mercy of Almighty God, and pray for their families and the injured. I renew my call for an immediate ceasefire. Only dialogue and reconciliation can ensure enduring peace!
യുദ്ധത്തിന്റെ തുടക്കം മുതൽ പലായനം ചെയ്ത 500-ലധികം ആളുകൾക്ക് അഭയം നൽകിയ ഇടവകയ്‌ക്കെതിരായ ഈ ആക്രമണം ഏറെ വേദനാജനകമാണ്. പരിക്കുകളേറ്റ ഇടവക വികാരി ഫാദർ ഗബ്രിയേൽ റൊമാനെല്ലിക്ക് ഗാസയിലുള്ള അൽ-അഹ്ലി ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: