MAP

 പാപ്പാ മധ്യാഹ്ന പ്രാർത്ഥനാ വേളയിൽ   പാപ്പാ മധ്യാഹ്ന പ്രാർത്ഥനാ വേളയിൽ   (ANSA)

സംഭാഷണങ്ങൾ സായുധകലാപങ്ങൾക്ക് പകരമാകണം: പാപ്പാ

ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം ഒരിക്കൽ കൂടി സമാധാനത്തിനുവേണ്ടിയുള്ള അഭ്യർത്ഥനകൾ പുതുക്കി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യുദ്ധത്താൽ ഏറെ ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഒരിക്കൽ കൂടി സ്മരിച്ചുകൊണ്ട്, സമാധാനത്തിനായി ലിയോ പതിനാലാമൻ പാപ്പാ തന്റെ അഭ്യർത്ഥന പുതുക്കി.  ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ പരിശുദ്ധ പിതാവ്  നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനമാണ് ഈ അഭ്യർത്ഥനകൾ നടത്തിയത്.

പാപ്പായുടെ വാക്കുകൾ ഇപ്രകാരമായിരുന്നു:

"പ്രിയരേ, സമാധാനം എല്ലാ ജനതകളുടെയും ആഗ്രഹമാണ്, അത് യുദ്ധത്താൽ തകർന്നവരുടെ വേദനാജനകമായ നിലവിളിയാണ്.  ഭരണാധികാരികളുടെ ഹൃദയത്തെ സ്പർശിക്കാനും, മനസ്സിനെ പ്രചോദിപ്പിക്കാനും നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം, അതുവഴി ആയുധങ്ങളുടെ അക്രമത്തിന് പകരം സംഭാഷണത്തിനായുള്ള അന്വേഷണം നമുക്ക് നടത്താം."

മധ്യപൂർവേഷ്യയിലും, ഉക്രൈനിലും റഷ്യയിലും യുദ്ധം ആരംഭിച്ചതിനുശേഷം തുടർച്ചയായി ഫ്രാൻസിസ് പാപ്പായും, തുടർന്ന് ലിയോ പതിനാലാമൻ പാപ്പായും സമാധാനത്തിനുവേണ്ടിയുള്ള അഭ്യർത്ഥനകൾ നടത്തുകയും, അന്താരാഷ്ട്ര തലത്തിലുള്ള പരിശ്രമങ്ങൾ നടത്തിവരുന്നു. ഒപ്പം ദുരിതബാധിതർക്കായി വത്തിക്കാൻ വിവിധ സേവനങ്ങളും നടത്തിവരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജൂലൈ 2025, 11:52