MAP

യുവജനങ്ങളെ  പാപ്പാ അഭിസംബോധന ചെയ്യുന്നു  യുവജനങ്ങളെ പാപ്പാ അഭിസംബോധന ചെയ്യുന്നു   (ANSA)

ലോകത്തിനു പ്രത്യാശയുടെ സന്ദേശമാണ് ആവശ്യം: ലിയോ പതിനാലാമൻ പാപ്പാ

ജൂലൈ ഇരുപത്തിയൊൻപതാം തീയതി, യുവജനജൂബിലിയുടെ ഉദ്‌ഘാടനവേളയിൽ, വിശുദ്ധ കുർബാനയ്ക്കു ശേഷം, മുന്നറിയിപ്പുകൾ കൂടാതെ, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ ചത്വരത്തിലേക്ക് പാപ്പാമൊബൈലിൽ കടന്നുവരികയും, യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"നിങ്ങൾ ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവുമാണ്" എന്ന യേശുവിന്റെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട്, ജൂലൈ ഇരുപത്തിയൊൻപതാം തീയതി, യുവജനജൂബിലിയുടെ ഉദ്‌ഘാടനവേളയിൽ, വിശുദ്ധ കുർബാനയ്ക്കു ശേഷം, മുന്നറിയിപ്പുകൾ കൂടാതെ, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ ചത്വരത്തിലേക്ക് പാപ്പാമൊബൈലിൽ കടന്നുവരികയും, യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു. "യേശുക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ ശബ്ദങ്ങളും ഉത്സാഹവും നിലവിളികളും ഭൂമിയുടെ അറ്റംവരെ കേൾക്കുമെന്ന്", പാപ്പാ പറഞ്ഞു.

 ലോകത്തിന് ഇന്ന് പ്രത്യാശയുടെ സന്ദേശമാണ് ആവശ്യമെന്നും, ഈ സന്ദേശങ്ങൾ എല്ലാവർക്കും പ്രദാനം ചെയ്യുന്നതിന് ഈ ജൂബിലി ദിവസങ്ങൾ സഹായകരമാകട്ടെയെന്നും പാപ്പാ ആശംസിച്ചു. നിങ്ങളെല്ലാവരും ലോകത്തിൽ എല്ലായ്പ്പോഴും പ്രത്യാശയുടെ അടയാളങ്ങളായിരിക്കുമെന്നതാണ് തങ്ങളുടെ പ്രതീക്ഷയെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ, ദൈവകൃപയും, പ്രത്യാശയുടെ സന്ദേശവും, വെളിച്ചവും റോമാ നഗരത്തിലേക്കും, ഇറ്റാലിയൻ രാഷ്ട്രത്തിലേക്കും, ലോകം മുഴുവനിലേക്കും കൊണ്ടുവരുവാനുള്ള അവസരം ഉണ്ടാകുമെന്നും, അതിനാൽ  യേശുക്രിസ്തുവിലുള്ള നമ്മുടെ  വിശ്വാസത്താൽ ഒരുമിച്ചുനടക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

"ലോകത്ത് സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനു നമ്മുടെ നിലവിളികളും നാം ഉയർത്തണം, ഞങ്ങൾക്ക് ലോകത്ത് സമാധാനം വേണം! സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം", പാപ്പാ പറഞ്ഞു. ഈ ലോകത്ത് സമാധാനത്തിന്റെയും, അനുരഞ്ജനത്തിന്റെയും സാക്ഷികളാകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂലൈ 2025, 12:22