വത്തിക്കാൻ മാധ്യമപ്രവർത്തകർക്ക് നന്ദിയർപ്പിച്ച് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂലൈ 28 മുതൽ ആരംഭിക്കുന്ന യുവജന ജൂബിലിക്കും, മറ്റു ജൂബിലി ആഘോഷങ്ങൾക്കും റോമിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട്, വത്തിക്കാൻ മാധ്യമവിഭാഗം, പുതിയ ഒരു സംപ്രേക്ഷണകേന്ദ്രം വത്തിക്കാൻ ചത്വരത്തിൽ സ്ഥാപിച്ചു.
ഈ സൗകര്യങ്ങൾക്കും, മാധ്യമ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നവർക്കും, ലിയോ പതിനാലാമൻ പാപ്പാ ആശംസകളും, പ്രാർത്ഥനകളും നന്ദിയും അറിയിച്ചു. ജൂലൈ മാസം ഇരുപത്തിയേഴാം തീയതി, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമുള്ള അഭ്യർത്ഥനകളുടെ അവസരവത്തിലാണ് പാപ്പാ ഇക്കാര്യം എടുത്തുപറഞ്ഞത്.
ബെർണിനി രൂപകൽപ്പന ചെയ്ത ചത്വരത്തിലെ തൂണുകൾക്കിടയിലാണ് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
“സമാധാനത്തിലും സത്യത്തിലും വേരൂന്നിയ ആശയവിനിമയത്തിന് സംഭാവന നൽകുന്ന എല്ലാ പത്രപ്രവർത്തകർക്കും, പാപ്പായുടെ ശബ്ദം ലോകത്തിലേക്ക് കൊണ്ടുവരുന്ന 56 വ്യത്യസ്ത ഭാഷകളിലുള്ള സേവനത്തിനും", പരിശുദ്ധപിതാവ് എല്ലാവരോടും നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: