MAP

കർദിനാൾ പിറ്റ്സബെല്ലയും,  മറ്റു സഭാനേതാക്കളും തകർന്ന ദേവാലയത്തിൽ കർദിനാൾ പിറ്റ്സബെല്ലയും, മറ്റു സഭാനേതാക്കളും തകർന്ന ദേവാലയത്തിൽ  

പാത്രിയാർക്കീസുമായി ലിയോ പതിനാലാമൻ പാപ്പാ ഫോണിൽ സംസാരിച്ചു

ഗാസയിലെ കത്തോലിക്കാ ഇടവകയിൽ ഇസ്രായേൽ ബോംബാക്രമണത്തെത്തുടർന്ന് ഉടലെടുത്ത അടിയന്തിരസാഹചര്യത്തിൽ, മാനുഷിക സഹായവുമായി ഗാസയിലേക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പം കടന്നു ചെന്ന ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസുമായി ലിയോ പതിനാലാമൻ പാപ്പാ ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു

വത്തിക്കാൻ സ്യൂസ്

"ഈ കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിത്." ജറുസലേമിലെ ലത്തീൻ  പാത്രിയർക്കീസ് കർദിനാൾ പിയർ ബത്തിസ്ത്ത പിറ്റ്സബല്ലയുമായി ലിയോ പതിനാലാമൻ പാപ്പാ ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു.  ഗാസയിലെ കത്തോലിക്കാ ഇടവകയിൽ ഇസ്രായേൽ ബോംബാക്രമണത്തെത്തുടർന്ന് ഉടലെടുത്ത അടിയന്തിരസാഹചര്യത്തിൽ, നൂറുകണക്കിന് ടൺ മാനുഷിക സഹായവുമായി ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പം കർദിനാൾ ഗാസയിലെത്തി. ആക്രമണത്തിൽ, മൂന്നു പേർ  മരിക്കുകയും, 11 പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു.

ഗാസയിലേക്ക് തങ്ങൾ പോകുമ്പോൾ, ലിയോ പതിനാലാമൻ, തന്റെ അടുപ്പം, വാത്സല്യം, പ്രാർത്ഥനകൾ, പിന്തുണ, എന്നിവ അറിയിച്ചും, ഈ ദുരന്തത്തിന് അറുതി വരുത്താൻ സാധ്യമായതെല്ലാം ചെയ്യാനുള്ള  തന്റെ സന്നദ്ധത വെളിപ്പെടുത്തിയും ഫോണിൽ തന്നെ ബന്ധപ്പെട്ടുവെന്നു കർദിനാൾ പറഞ്ഞു. "ഈ കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിതെന്നും സംഭവിച്ചത് ന്യായീകരിക്കാനാവാത്തതാണെന്നും ഇനി ഇരകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും", പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു.

ഗാസയിലെ മുഴുവൻ സമൂഹത്തിന്റെയും, സഹോദരീസഹോദരന്മാരുടെയും, പുരോഹിതരുടെയും, സന്യാസിനികളുടെയും,  പ്രാർത്ഥനകളും നന്ദിയും പരിശുദ്ധ പിതാവിനെ അറിയിക്കുന്നതായും കർദിനാൾ പിറ്റ്സബല്ല  പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ട  എല്ലാവരെയും തങ്ങൾ ചേർത്ത് നിർത്തുമെന്നും പാത്രിയാർക്കീസ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജൂലൈ 2025, 13:31