MAP

വിശ്വാസികൾക്കിടയിൽ ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികൾക്കിടയിൽ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

സമാധാനത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ

ജൂലൈ മാസം പതിമൂന്നാം തീയതി ലിയോപതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനാനന്തരം നടത്തിയ വിവിധ അഭ്യർത്ഥനകൾക്കിടയിൽ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സംഘർഷത്താൽ ഛിന്നഭിന്നമായ എല്ലാ ജനതകളോടും തന്റെ ആത്മീയവും പിതൃസഹജവുമായ അടുപ്പം ഒരിക്കൽ കൂടി വെളിപ്പെടുത്തികൊണ്ട് ജൂലൈ മാസം പതിമൂന്നാം തീയതി ലിയോപതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനാനന്തരം സംസാരിച്ചു. സമാധാനത്തിന്റെ അടിയന്തരാവശ്യം ഊന്നിപറഞ്ഞുകൊണ്ടും, യുദ്ധത്തിന്റെ ഇരകളാകുന്ന സാധാരണക്കാരുടെ ജീവിതത്തിന്റെ ദുരിതപൂർണ്ണമായ അവസ്ഥകളെ ചൂണ്ടികാണിച്ചുകൊണ്ടും പാപ്പാ ലോകമനസാക്ഷിയെ ഐക്യത്തിലേക്ക് ക്ഷണിച്ചു.

മധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുൻപായി വില്ലനോവയിലെ ഇടവക ദേവാലയത്തിൽ അർപ്പിച്ച ദ്വ്യബലിമധ്യേ നൽകിയ സന്ദേശത്തിൽ,  അടിച്ചമർത്തുന്ന രാഷ്ട്രീയ വ്യവസ്ഥകളുടെയും, ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന സമ്പദ്‌വ്യവസ്ഥയുടെയും, മനുഷ്യന്റെ  സ്വപ്നങ്ങളെയും ജീവിതങ്ങളെയും കൊലപ്പെടുത്തുന്ന യുദ്ധത്തിന്റെയും ഭീകരതയെ പാപ്പാ പരാമർശിച്ചിരുന്നു.

തന്റെ വേനൽ കാല വസതിയായ കാസൽ ഗന്ധോൾഫോയിൽ വച്ചാണ് പാപ്പാ മധ്യാഹ്ന പ്രാർത്ഥന നയിച്ചത്. ഇറ്റലിയിലെ വേനൽക്കാല അവധി ദിവസങ്ങളിൽ, കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നവരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്യുകയും അവർ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.

ഇറ്റലിയിലെ സുരക്ഷാ സേനാവിഭാഗമായ കരബിനിയേരിയിൽ പരിശീലനത്തിലായിരിക്കുന്നവരെയും പാപ്പാ പ്രത്യേകം പരാമർശിച്ചു. രാജ്യത്തിനും സിവിൽ സമൂഹത്തിനും വേണ്ടി സേവന മനോഭാവത്തോടുകൂടി  യാത്ര തുടരുവാനുള്ള പ്രോത്സാഹനവും പാപ്പാ നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജൂലൈ 2025, 12:31