MAP

പൊതുകൂടികാഴ്ച്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടികാഴ്ച്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

ഹെൽസിങ്കി കരാറിന്റെ പ്രാധാന്യത്തെ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ

"ഹെൽസിങ്കി കരാർ" എന്നത് 1975 ൽ ഹെൽസിങ്കിയിൽ (ഫിൻലൻഡ്) ഒപ്പുവച്ച ഒരു സുപ്രധാന ഉടമ്പടിയാണ്. യൂറോപ്പിലെ സുരക്ഷയും സഹകരണവും സംബന്ധിച്ച ഈ ഉടമ്പടിയിൽ അമേരിക്കൻ ഐക്യനാടുകൾ, കാനഡ, സോവിയറ്റ് യൂണിയൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 35 രാജ്യങ്ങൾ ഒപ്പുവച്ചു. ഇത് ശീതയുദ്ധം ലഘൂകരിക്കുന്നതിലും യൂറോപ്പിലെ സഹകരണം വർദ്ധിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ശീതയുദ്ധാനന്തരം യൂറോപ്പിൻ്റെ സുരക്ഷയ്ക്കും സഹകരണത്തിനും ഒരു മാതൃകയായി കണക്കാക്കപ്പെടുന്ന ഹെൽസിങ്കി കരാർ ഇന്നത്തെ ലോകത്ത് നടപ്പിലാക്കേണ്ടത് ഏറെ ആവശ്യമെന്നു ലിയോ പതിനാലാമൻ പാപ്പാ എടുത്തു പറഞ്ഞു. ജൂലൈ മാസം മുപ്പതാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പാ ഈ കരാറിനെ അനുസ്മരിച്ചു സംസാരിച്ചത്. ഹെൽസിങ്കി കരാർ എന്നത് 1975 ൽ ഹെൽസിങ്കിയിൽ (ഫിൻലൻഡ്) ഒപ്പുവച്ച ഒരു സുപ്രധാന ഉടമ്പടിയാണ്. യൂറോപ്പിലെ സുരക്ഷയും സഹകരണവും സംബന്ധിച്ച ഈ ഉടമ്പടിയിൽ അമേരിക്കൻ ഐക്യനാടുകൾ, കാനഡ, സോവിയറ്റ് യൂണിയൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 35 രാജ്യങ്ങൾ ഒപ്പുവച്ചു.  ഇത് യൂറോപ്പിൽ സമാധാനവും സ്ഥിരതയും കൈവരുത്തുന്നതിൽ ഒരു പ്രധാന വഹിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.

ആഗസ്റ്റ് മാസം ഒന്നാം തീയതി ഈ കരാറിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പാപ്പാ, സമാധാനത്തിനായി ഈ കരാറിന്റെ മാതൃക ലോകരാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും, മതസ്വാതന്ത്ര്യത്തിനു പ്രത്യേക ശ്രദ്ധ നൽകുന്നതിനും ഈ കരാറിനു സാധിച്ചിട്ടുണ്ടെന്നതും പാപ്പാ എടുത്തു പറഞ്ഞു. ആർച്ച് ബിഷപ്പ് അഗോസ്റ്റിനോ കാസറോളി പ്രതിനിധീകരിച്ച ഹെൽസിങ്കി കോൺഫറൻസിലെ പരിശുദ്ധ സിംഹാസനത്തിന്റെ സാന്നിധ്യം സമാധാനത്തോടുള്ള രാഷ്ട്രീയവും ധാർമ്മികവുമായ പ്രതിബദ്ധത വളർത്താൻ സഹായിച്ചുവെന്നും പാപ്പാ പറഞ്ഞു.

എന്നത്തേക്കാളും ഇന്ന് ഹെൽസിങ്കിയുടെ ചൈതന്യം കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സംഭാഷണത്തിൽ സ്ഥിരോത്സാഹം പുലർത്തുന്നതിനും, സഹകരണം ശക്തിപ്പെടുത്തുന്നതിനും, സംഘർഷങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനുമുള്ള സവിശേഷ മാർഗമായി നയതന്ത്രത്തെ മാറ്റുവാനും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂലൈ 2025, 12:15