MAP

ലിയോ പതിനാലാമൻ പാപ്പായ്ക്ക് കുട്ടികൾ വരച്ചു നൽകിയ ചിത്രം. ലിയോ പതിനാലാമൻ പാപ്പായ്ക്ക് കുട്ടികൾ വരച്ചു നൽകിയ ചിത്രം.   (ANSA)

ബാലവേലയ്‌ക്കെതിരെ നമുക്ക് ഒന്നിക്കാം: ലിയോ പതിനാലാമൻ പാപ്പാ

ജൂൺ 12 ന് ലോക ബാലവേല വിരുദ്ധ ദിനത്തിൽ, ഈ സാമൂഹിക തിന്മയ്ക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ എക്സ് സന്ദേശം പങ്കുവച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഗോളതലത്തിൽ പുരോഗതികൾ ഏറെ ഉണ്ടായിട്ടും, ഇന്നും നിലനിൽക്കുന്ന സാമൂഹിക തിന്മയായ ബാലവേലയ്‌ക്കെതിരെ അണിനിരക്കുവാനുള്ള അന്താരാഷ്ട്ര ദിനമാണ് ജൂൺ മാസം പന്ത്രണ്ടാം തീയതി. അന്നേ ദിവസം, ലിയോ പതിനാലാമൻ പാപ്പാ, തന്റെ എക്സ് മാധ്യമത്തിൽ ഹ്രസ്വസന്ദേശം കുറിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ഇന്ന്  ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. മറ്റുള്ളവരുടെ നേട്ടത്തിനും ലാഭത്തിനും വേണ്ടിയുള്ള എല്ലാത്തരം ബാലചൂഷണങ്ങളും ഇല്ലാതാക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം."

IT: Oggi ricorre la Giornata Mondiale contro il lavoro minorile. Uniamoci tutti per eliminare ogni forma di sfruttamento dei bambini a vantaggio di profitti e di guadagni altrui.

EN: Today marks the World Day Against Child Labour. Let us work together to eliminate every form of child exploitation for the benefit and profit of others.

ഏകദേശം 87 ദശലക്ഷം കുട്ടികളുള്ള സബ്-സഹാറൻ ആഫ്രിക്കയാണ് ബാലവേല ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലം. ഏറ്റവും കുറവ് ഏഷ്യയിലും, പസഫിക്ക് രാഷ്ട്രങ്ങളിലുമാണ്. ലാറ്റിൻ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലും മൊത്തം എണ്ണം ഏകദേശം 7 ദശലക്ഷമാണ്. 2024 ൽ ഏകദേശം 138 ദശലക്ഷം കുട്ടികളും കൗമാരക്കാരും ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജൂൺ 2025, 11:20