MAP

പാലീയം സ്വീകരിക്കുന്ന കോഴിക്കോട് ആർച്ചുബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ പാലീയം സ്വീകരിക്കുന്ന കോഴിക്കോട് ആർച്ചുബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ 

ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് പാപ്പാ പാലീയം നല്കും!

ജൂൺ 29-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ തിരുന്നാൾക്കുർബ്ബാന മദ്ധ്യേ ലിയൊ പതിനാലാമൻ പാപ്പായിൽ നിന്ന് മൂന്നു ഭാരതീയരുൾപ്പടെ വിവിധരാജ്യക്കാരായ മെത്രാന്മാർ പാലീയം സ്വീകരിക്കും. പശ്ചിമബംഗാളിലെ കൽക്കട്ട അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആർച്ചുബിഷപ്പായി അസൻസോൾ രൂപതയുടെ മെത്രാൻ ഏലിയാസ് ഫ്രാങ്കിനെ പാപ്പാ ശനിയാഴ്ച നാമനിർദ്ദേശം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൂന്നു ഭാരതീയരുൾപ്പടെ വിവിധ രാജ്യക്കാരായ 54 മെത്രാപ്പോലിത്താമാർക്ക് പാപ്പാ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനമായ ഞായറാഴ്ച പാലീയം നല്കും.

ജൂൺ 29-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ തിരുന്നാൾക്കുർബ്ബാന മദ്ധ്യേ ആയിരിക്കും ലിയൊ പതിനാലാമൻ പാപ്പാ പാലീയം ആശീർവദിച്ചു നല്കുക.

പാപ്പായുമായുള്ള കൂട്ടായ്മയുടെയും അജപാലന ശുശ്രൂഷയുടെയും അധികാരഉത്തരവാദിത്വങ്ങളുടെയും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെയും അടയാളമായി ധരിക്കുന്നതും ഇരുതോളുകളിലുടെ കഴുത്തുചുറ്റി നെഞ്ചിൻറെ മദ്ധ്യത്തിലൂടെ മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നതും കുരിശുകളുള്ളതും ആട്ടിൻരോമത്താൽ നിർമ്മിതവുമാണ് പാലീയം.

പാലീയം സ്വീകരിക്കുന്ന ഇന്ത്യക്കാരായ മെത്രാപ്പോലീത്താമാർ, കോഴിക്കോടു അതിരൂപതയുടെ ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, ബോംബെ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ജോൺ റൊഡ്രീഗസ്, വിശാഖപട്ടണം അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഉടുമല ബാല ഷോറെഡി എന്നീപിതാക്കന്മാരാണ്.

ഞായറാഴ്ച രാവിലെ റോമിലെ സമയം 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്ക് ആയിരിക്കും ദിവ്യബലി ആരംഭിക്കുക. കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൻറെ പ്രതിനിധിസംഘവും ഈ തിരുന്നാൾക്കുർബ്ബാനയിൽ പങ്കുകൊള്ളും.

അതിനിടെ, പശ്ചിമബംഗാളിലെ കൽക്കട്ട അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആർച്ചുബിഷപ്പായി  അസൻസോൾ രൂപതയുടെ മെത്രാൻ ഏലിയാസ് ഫ്രാങ്കിനെ പാപ്പാ ശനിയാഴ്ച നാമനിർദ്ദേശം ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂൺ 2025, 12:31