യൂറോപ്യൻ സമിതിയുടെ അദ്ധ്യക്ഷൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലിയൊ പതിനാലാമൻ പാപ്പാ യുറോപ്യൻ സമിതിയുടെ അദ്ധ്യക്ഷനായ അന്തോണിയൊ കോസ്തയെ വത്തിക്കാനിൽ സ്വീകരിച്ചു.
ജൂൺ 6-ന് വെള്ളിയാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.
പാപ്പായെ സന്ദർശിച്ചതിനു ശേഷം അന്തോണിയൊ കോസ്ത വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള ഉപകാര്യദർശി മോൺസിഞ്ഞോ മിറൊസ്ലാവ് വച്ചോവ്സ്കിയുമായും കൂടിക്കാഴ്ച നടത്തി.
പരിശുദ്ധസിംഹാസനവും യൂറോപ്യൻസമിതിയും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധങ്ങൾ ഈ സൗഹൃദസംഭാഷണത്തിൽ തെളിഞ്ഞുനിന്നു. പൊതു താല്പര്യമുള്ള വിഷയങ്ങളുമായി, വിശിഷ്യ, ലോകത്തിലെ പട്ടിണി നിർമ്മാർജ്ജനത്തിനും ഏറ്റവും ദരിദ്രനാടുകളുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഒരു നാണ്യനിധി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവുമായി, ബന്ധപ്പെട്ട സംഭാഷണങ്ങൾ കൂടുതൽ തീവ്രമാക്കുന്നതിനുള്ള അഭിലാഷം ഇരുവിഭാഗവും പ്രകടിപ്പിച്ചു. ഉക്രൈയിനിലെയും ഗാസയിലെയും സംഘർഷവാസ്ഥകളും പരാമർശവിഷയമായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: