MAP

അഗസ്തീനിയൻ സഹോദരങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ അഗസ്തീനിയൻ സഹോദരങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ   (©Osafund - Fondazione Agostiniani nel Mondo)

അഗസ്തീനിയൻ സഭാധിപന്റെ ജന്മദിനത്തിൽ ആശംസകളുമായി ലിയോ പതിനാലാമൻ പാപ്പാ

കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂൺ മാസം ഒന്നാം തീയതി ലിയോ പതിനാലാമൻ പാപ്പാ അർപ്പിച്ച വിശുദ്ധ ബലിക്കു ശേഷം, അഗസ്തീനിയൻ സഭാധിപൻ ഫാ. അലെഹാന്ദ്രോ മൊറാലിന്റെ ജന്മദിനത്തിൽ ആശംസകൾ അർപ്പിക്കുവാൻ എത്തുകയും, ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു

വത്തിക്കാൻ ന്യൂസ്

അഗസ്തീനിയൻ സഭാധിപൻ ഫാ. അലെഹാന്ദ്രോ മൊറാലിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച്, റോമിലെ സാന്താ മോണിക്ക അന്താരാഷ്‌ട്ര കോളജിൽ വച്ച് നടന്ന ലളിതമായ ആഘോഷങ്ങളിൽ ലിയോ പതിനാലാമൻ പാപ്പാ സംബന്ധിക്കുകയും, സഭയിൽ സഹോദരങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ലിയോ പതിനാലാമൻ പാപ്പായുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്   ഫാ. അലെഹാന്ദ്രോ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂൺ മാസം ഒന്നാം തീയതി നടന്ന വിശുദ്ധബലിക്കു ശേഷമാണ് പാപ്പാ ആഘോഷങ്ങൾക്കായി എത്തിച്ചേർന്നത്.

1955 ജൂൺ 1-ന് സ്പെയിനിൽ ജനിച്ച ഫാ. അലെഹാന്ദ്രോ, 1980-കളിൽ റോമിലെ സാന്താ മോണിക്ക അന്താരാഷ്‌ട്ര കോളജിൽ വച്ചാണ്, ലിയോ പതിനാലാമൻ പാപ്പായെ കണ്ടുമുട്ടുന്നതും സൗഹൃദം ആരംഭിക്കുന്നതും. സഭയുടെ അധിപനായി ഫാ. പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ( പിന്നീട് ലിയോ പതിനാലാമൻ പാപ്പാ), തന്റെ വികാരിയായി നിയോഗിച്ചത് ഫാ. അലെഹാന്ദ്രോയെയായിരുന്നു. 12 വർഷക്കാലം അവർ ഒരുമിച്ച് പ്രവർത്തിച്ചതിനാൽ, അവർക്കിടയിലെ സൗഹൃദവും ഏറെ വർധിച്ചു.

ഫാ. പ്രെവോസ്റ്റിന്റെ കാലാവധി അവസാനിച്ചപ്പോൾ, മോറലിനെ 97-ാമത് പ്രിയർ ജനറലായി നിയമിച്ചു. തുർന്നാണ്, ഫാ  പ്രെവോസ്റ്റ് പെറുവിലെ ചിക്ളായോ രൂപതയുടെ മെത്രാനായി നിയമിക്കപ്പെടുന്നതുന്നതും, കർദിനാളായി ഫ്രാൻസിസ് പാപ്പാ ഉയർത്തുന്നതും. എപ്പോഴും അഗസ്റ്റീനിയന് വാത്സല്യം മനസ്സിൽ സൂക്ഷിച്ച ഒരു വ്യക്തിയായിരുന്നു, കർദിനാൾ പ്രെവോസ്റ്റ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂൺ 2025, 12:05