തിരഞ്ഞെടുപ്പാഘോഷത്തിന് പാപ്പായുടെ ജന്മനഗരം ഒരുങ്ങുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കർദ്ദിനാൾ റോബെർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ് പത്രോസിൻറെ പിൻഗാമിയും റോമിൻറെ മെത്രാനുമായി തിരഞ്ഞെടുക്കപ്പെട്ടതിൻറെ ആഘോഷം അമേരിക്കൻ ഐക്യനാടുകളിൽ അദ്ദേഹത്തിൻറെ ജന്മനഗരമായ ചിക്കാഗൊയിൽ നടക്കും.
പ്രാർത്ഥനയാലും സംഗീതത്താലും സാന്ദ്രമായിരിക്കും ഈ ആഘോഷം അരങ്ങേറുന്ന ജൂൺ 14 എന്നും വിശ്വാസത്തിൻറെയും ഐക്യത്തിൻറെയും കൂട്ടായ്മയുടെയും അരൂപിയിലായിരിക്കും ഈ ആഘോഷമെന്നും ചിക്കാഗൊ അതിരൂപത വെളിപ്പെടുത്തി.
ലിയൊ പതിനാലാമൻ പാപ്പായുടെ ശാരീരികസാന്നിധ്യം ഈ ആഘോഷത്തിലുണ്ടാകില്ലെങ്കിലും ഒരു വീഡിയൊ സന്ദേശത്തിലൂടെ പാപ്പാ അവിടെ സന്നിഹിതനായിരിക്കുമെന്ന് സംഘാടകർ വെളിപ്പെടുത്തി.
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിസ് സംസ്ഥാനത്തിലെ ചിക്കാഗൊ നഗരത്തിൽ 1955 സെപ്റ്റംബർ 14-നാണ് പാപ്പാ ലിയൊ പതിനാലാമൻ ജനിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: