MAP

ജനത്തിൽനിന്ന് ജനത്തിൻറെ ഇടയിലേക്ക് യേശു തൻറെ പുരോഹിതരെ വിളിക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പാ“വിതക്കാരൻ, നവസുവിശേഷവത്കരണം” എന്ന അർത്ഥം വരുന്ന “എൽ സെമ്പ്രദോർ, നുവേവ എവംഹലിത്സാസിയൊൻ” (El Sembrador, Nueva Evangelización-ESNE) ടെലെവിഷന് 2021-ൽ അനുവദിച്ച സംപ്രേഷണം ചെയ്യാത്ത അഭിമുഖം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇടയൻ അജഗണത്തോടൊപ്പമായിരിക്കണമെന്നും യേശു തൻറെ പുരോഹിതരെ വിളിക്കുന്നത് ജനത്തിൽ നിന്ന് ജനത്തിനിടയിലേക്കാണെന്നും ഫ്രാൻസീസ് പാപ്പാ.

“വിതക്കാരൻ, നവസുവിശേഷവത്കരണം” എന്ന അർത്ഥം വരുന്ന “എൽ സെമ്പ്രദോർ, നുവേവ എവംഹലിത്സാസിയൊൻ” (El Sembrador, Nueva Evangelización-ESNE) ടെലെവിഷന് 2021-ൽ അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

ഒരു ഹസ്വ രേഖാചലച്ചിത്രത്തിൽ (ഡോക്യുമെൻററി) ഉൾപ്പെടുത്തിയിരിക്കുന്ന ഈ അഭിമുഖം അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പാനിഷ് ഭാഷയിലുള്ള ഈ ടെലവിഷൻ സംപ്രേഷണം ചെയ്യും.

“എൽ സെമ്പ്രദോർ, നുവേവ എവംഹലിത്സാസിയൊൻ” ടെലെവിഷൻറെ തന്നെ പേരുള്ള പ്രേഷിത സംഘടനയുടെ സ്ഥാപകനായ നൊയേൽ ദീയസ് വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ താമസിച്ചിരുന്നു ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിൽ വച്ചാണ് ഈ അഭിമുഖം നടത്തിയത്.

സഭ എന്നും ലോകത്തിൽ എളിയ ശുശ്രൂഷകയായിരിക്കണം എന്ന തൻറെ ആഗ്രഹം പാപ്പാ ഈ അഭിമുഖത്തിലും പ്രകടിപ്പിച്ചിരുന്നു. അതു പോലെതന്നെ തിന്മയുടെ ശക്തിയെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ ധനത്തിന്മേൽ പ്രത്യാശ വയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ തകർച്ചയായിരിക്കും ഫലമെന്നും ഓർമ്മപ്പെടുത്തുന്നു തൻറെ അഭിമുഖത്തിൽ. അവ നാരകീയശക്തികളാണെന്നും ദൈവപിതാവിൻറെ വെളിപാടിൻറെ ശക്തികളല്ലെന്നും പാപ്പാ വിശദീകരിക്കുന്നു.

കർത്താവായ യേശുവിനെ നിന്ദിക്കുകയും ക്രൂശിക്കുകയും ചെയ്ത തിന്മയുടെ ശക്തികൾ അവിടത്തെ ശിഷ്യരോട്, പാപ്പായുൾപ്പടെയുള്ള എല്ലാവരോടും, ഇതു തന്നെ ചെയ്യുമെന്നും ഇതാണ് സഭയിലെ നിരവധിയായ നിണസാക്ഷികൾ നമ്മെ പഠിപ്പിക്കുന്നതെന്നും പാപ്പാ ഈ അഭിമുഖത്തിൽ പറയുന്നു. കുടിയേറ്റക്കാരെക്കുറിച്ചും പറയുന്ന പാപ്പാ അവർ തങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ട് സ്വന്തം നാടും വീടും വിട്ടു പോരാൻ നിർബന്ധിതരായവരാണെന്ന വേദാനജനകമായ വസ്തുത അനുസ്മരിക്കുകയും അവർക്ക് തൻറെ ആശീർവ്വാദം നല്കുകയും ചെയ്യുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മേയ് 2025, 12:40