MAP

റോം രൂപതയ്ക്കു വേണ്ടിയുള്ള പാപ്പായുടെ വികാരി ജനറാൾ കർദ്ദിനാൾ ബൽദസ്സാരെ റെയിന റോം രൂപതയ്ക്കു വേണ്ടിയുള്ള പാപ്പായുടെ വികാരി ജനറാൾ കർദ്ദിനാൾ ബൽദസ്സാരെ റെയിന 

പുതിയ ഇടയന് സാനന്ദം സ്വാഗതമോതി റോം രൂപത!

റോം രൂപത ലിയൊ പതിനാലാമൻ പാപ്പായ്ക്ക് പ്രാർത്ഥനാസഹായ ഉറപ്പേകുകയും പാപ്പായോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കുകയും ജീവിക്കുന്ന ദൈവത്തിൻറെ പുത്രനായ ക്രിസ്തുവിനെ പിൻചെല്ലാൻ സഹായിക്കുകയും ചെയ്യുന്നതിനായി തങ്ങളുടെ പുതിയ ഇടയന് റോം രൂപത പ്രാർത്ഥന ഉറപ്പു നല്കുകയും സ്വാഗതമോതുകയും ചെയ്യുന്നു.

റോം വികാരിയാത്ത് റോമിൻറെ മെത്രാൻ കൂടിയായ പുതിയ പാപ്പാ ലിയൊ പതിനാലാമനെ സഹർഷം സ്വാഗതം ചെയ്തുകൊണ്ട് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് ഇതു കാണുന്നത്. റോമിൽ നിന്നു തുടങ്ങി ലോകം മുഴുവനിലുമുള്ള സഭയെ സ്നേഹത്തിലും കൂട്ടായ്മയിലും തൻറെ പ്രബോധനത്താൽ നയിക്കുമെന്ന് അറിയാവുന്നതുകൊണ്ട് റോം രൂപത അതിൻറെ ഇടയനെ സ്നേഹിക്കുന്നുവെന്ന് പത്രക്കുറിപ്പിൽ കുറിച്ചിരിക്കുന്നു.

വെല്ലുവിളികളും വൈരുദ്ധ്യങ്ങളും നിറഞ്ഞതും എന്നാൽ എപ്പോഴും ദൈവത്തിൻറെ അത്ഭുതങ്ങളാൽ സമ്പന്നവുമായ ഈ കാലഘട്ടത്തിലെ പൊടിപടലങ്ങൾ നിറഞ്ഞതും ദുർഘടങ്ങളുമായ വഴികളിലൂടെ ക്രിസ്തുവിനോടൊപ്പം നടക്കാൻ ആഗ്രഹിക്കുന്നതിനാൽ റോം രൂപത പാപ്പായൊ സ്നേഹിക്കുന്നുവെന്ന് കൂട്ടിച്ചേർക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 മേയ് 2025, 12:22