MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ 

സ്വർഗ്ഗോന്മുഖരായി ഭൂമിയിലെ നിയോഗങ്ങൾ പൂർത്തിയാക്കാൻ സ്വർഗ്ഗാരോഹണത്തിരുനാൾ നമ്മെ ക്ഷണിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ

സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താനും, എന്നാൽ നമ്മിൽ ക്രിസ്തു ഏല്പിച്ചിരിക്കുന്ന നിയോഗങ്ങൾ പൂർത്തിയാക്കാനും സ്വർഗ്ഗാരോഹണത്തിരുനാൾ നമ്മെ ക്ഷണിക്കുന്നുവെന്ന് ലിയോ പതിനാലാമൻ പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ മെയ് 29-ന് കുറിച്ച സന്ദേശത്തിലൂടെയാണ് തിരുനാൾ നൽകുന്ന ക്ഷണത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാനിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ മെയ് 29 വ്യാഴാഴ്ച സ്വർഗ്ഗാരോഹണത്തിരുനാൾ കൊണ്ടാടുന്നതിനിടെ, സ്വർഗ്ഗോന്മുഖരായി ഭൂമിയിലെ നിയോഗങ്ങൾ പൂർത്തിയാക്കാനാണ് സ്വർഗ്ഗാരോഹണത്തിരുനാൾ തിരുനാൾ നമ്മെ ക്ഷണിക്കുന്നതെന്നോർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ മെയ് 29-ന് കുറിച്ച ട്വീറ്റിലാണ് തിരുനാൾ നൽകുന്ന ക്ഷണത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

കർത്താവിന്റെ സ്വർഗ്ഗാരോഹണം, നമ്മുടെ കണ്ണുകളെ ഉന്നതങ്ങളിലേക്കാണ് തിരിക്കുന്നതെന്നും, എന്നാൽ അതേസമയം, ഇത് ക്രിസ്തു നമ്മിൽ ഏൽപ്പിച്ച നിയോഗത്തെയും അനുസ്മരിപ്പിക്കുന്നുണ്ടെന്നും പാപ്പാ എഴുതി. നമ്മുടെ നിയോഗം വിശ്വസ്തതാപൂർവ്വം പൂർത്തിയാക്കുന്നതിൽ പരിശുദ്ധാത്മാവിന്റെ സഹായവും പാപ്പാ ആശംസിച്ചു.

"#കർത്താവിന്റെ ഉത്ഥാനത്തിരുനാൾ നമ്മുടെ കണ്ണുകളെ ഉയരങ്ങളിലേക്ക് തിരിക്കുന്നു. അതേസമയം, യേശുക്രിസ്തു ഈ ഭൂമിയിൽ നമ്മിൽ ഏല്പിച്ചിരിക്കുന്ന നിയോഗത്തെക്കുറിച്ചും അത് നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ നിയോഗം പൂർത്തിയാക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ" എന്നായിരുന്നു പാപ്പായുടെ സന്ദേശം.

EN: The solemnity of the #AscensionOfTheLord turns our gaze heavenward. It also reminds us of the mission Jesus Christ entrusted to us here on earth. May the Holy Spirit help us fulfill it faithfully!

IT: La solennità dell’#AscensionedelSignore orienta il nostro sguardo verso l’alto. Allo stesso tempo, ci ricorda la missione che Gesù Cristo ci ha affidato qui sulla terra. Lo Spirito Santo ci aiuti a compierla fedelmente!

5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മേയ് 2025, 16:44