ഏവർക്കും നന്ദിയർപ്പിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ
ഇസബെല്ല പിറോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പാ കാലം ചെയ്തതോടെ ഒഴിഞ്ഞുകിടന്ന പത്രോസിന്റെ സിംഹാസനത്തിലേക്ക്, മെയ് മാസം എട്ടാം തീയതി കർദിനാൾമാരുടെ കോൺക്ലേവ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ തിരഞ്ഞെടുത്തു. ലിയോ പതിനാലാമൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച അദ്ദേഹം, വിശ്വാസികളെ അഭിവാദ്യം ചെയ്ത ശേഷം, രാത്രിയോടെ താൻ താൻ താമസിച്ചിരുന്ന വിശുദ്ധ കാര്യാലയത്തിലേക്ക് (Palazzo del Sant'Uffizio) എത്തി. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ട കർദിനാളിന്റെ കാത്തിരുന്ന ആളുകൾക്ക്, ലിയോ പതിനാലാമൻ നന്ദിയർപ്പിക്കുകയും, അവരുമായി ചില നിമിഷങ്ങൾ സംസാരിക്കുകയും ചെയ്തു. തൻറെ മുറിക്കു മുൻപിലായി അപ്പോഴും റോബർട്ട് കാർഡ് പ്രെവോസ്റ്റ് എന്ന് ആലേഖനം ചെയ്യപ്പെട്ടിരുന്ന ലളിതമായ ഫലകം ഉണ്ടായിരുന്നു.
കരഘോഷത്തോടെ സ്വാഗതം ചെയ്യപ്പെട്ട പാപ്പാ, തുടർന്ന് അവിടെയുണ്ടായിരുന്ന ഓരോരുത്തരെയും ഹസ്തദാനം ചെയ്തു തന്റെ അടുപ്പമറിയിച്ചു. മെക്സിക്കോയിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള ചില വിശ്വാസികളുമായി സ്പാനിഷിലും പാപ്പാ സംസാരിച്ചു. സിനഡിന്റെ അണ്ടർസെക്രട്ടറി സിസ്റ്റർ നതാലി ബെക്വാർട്ടും സന്നിഹിതയായിരുന്നു.
തദവസരത്തിൽ മിഷേല എന്ന ഒരു കൊച്ചു പെൺകുട്ടി ലജ്ജയോടെ പാപ്പായെ സമീപിച്ച് തന്റെ കൈയിലുണ്ടായിരുന്ന ഒരു ബൈബിൾ ആശീർവദിച്ചു, അതിൽ തന്റെ കൈയൊപ്പ് നൽകുമോ എന്ന് ചോദിച്ചപ്പോൾ, ഇനിയും ഒപ്പു ഇടുവാൻ തൻ പഠിക്കേണ്ടതുണ്ടെന്നു നർമ്മരസത്തോടെ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ ഒപ്പു ഇടുവാനും പാപ്പാ ആവശ്യപ്പെട്ടു.
തുടർന്ന് പാപ്പാ വിശ്വാസികളെ അനുഗ്രഹിച്ചുകൊണ്ട് തന്റെ വാക്കുകൾ ഇങ്ങനെ ഉപസംഹരിച്ചു: "ആശംസകൾ! നന്ദി!". ചിലരുടെ അഭ്യർത്ഥന പ്രകാരം അവരോടൊപ്പം സെൽഫി എടുക്കുവാനും പാപ്പാ മനസു കാണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: