MAP

പെറുവിൽ ദിവ്യബലിമധ്യേ, ലിയോ പതിനാലാമൻ പാപ്പായുടെ ചിത്രം ഉയർത്തിക്കാട്ടി തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നു പെറുവിൽ ദിവ്യബലിമധ്യേ, ലിയോ പതിനാലാമൻ പാപ്പായുടെ ചിത്രം ഉയർത്തിക്കാട്ടി തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നു   (AFP or licensors)

കാരുണ്യപ്രവൃത്തികളെ എപ്പോഴും പ്രോത്സാഹിപ്പിച്ച ലിയോ പതിനാലാമൻ പാപ്പാ

പെറുവിലെ ചിക്ളായോ രൂപതയുടെ അധ്യക്ഷനായി സേവനം ചെയ്തിരുന്ന മോൺസിഞ്ഞോർ റോബേർട്ട് പ്രെവോസ്റ്റ്, ഇന്നത്തെ ലിയോ പതിനാലാമൻ പാപ്പാ, കാരുണ്യപ്രവർത്തനങ്ങൾക്ക് എപ്പോഴും മുൻ നിരയിൽ നിന്ന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നുവെന്നു കാരിത്താസ് സംഘടന

വത്തിക്കാൻ ന്യൂസ്

"ദാനധർമ്മം ഐക്യദാർഢ്യത്തിന്റെ ഒരു പ്രകടനമായി മാത്രമല്ല, സുവിശേഷത്താൽ പ്രചോദിതമായ ഒരു പരിവർത്തന സേവനമായും ജീവിക്കാൻ" മോൺസിഞ്ഞോർ റോബർട്ട് പ്രെവോസ്റ്റ് തങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നു പെറുവിലെ കാരിത്താസ് സംഘടനയ്ക്ക്  നേതൃത്വം നൽകുന്ന മാനുവൽ ഹുവാപായ പങ്കുവച്ചു. വ്യക്തിപരമായ തന്റെ പ്രവർത്തനങ്ങൾക്കൊപ്പം, ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എപ്പോഴും സമയം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു ലിയോ പതിനാലാമനെന്നു നിരവധിയാളുകൾ സാക്ഷ്യപ്പെടുത്തി. 2023 ജൂൺ 12- ന് റോമിലേക്ക് പോകുന്നതുവരെ കാരിത്താസ് സംഘടനയുടെ സജീവ അംഗമായിരുന്നു പാപ്പായെന്നും, പെറുവിലെ കാരിത്താസ് സംഘടന അനുസ്മരിച്ചു.

തന്റെ ആദ്യ സന്ദേശത്തിൽ ലിയോ പതിനാലാമൻ അടിവരട്ടു പറഞ്ഞ, 'സമാധാനം' എന്ന വാക്ക്, അദ്ദേഹത്തിന് അന്യമായിരുന്നില്ല എന്നും, ഒരു മിഷനറി പുരോഹിതനായിരുന്ന കാലത്ത് പെറുവിലെ ചുലുക്കാനസിലും, ട്രൂജില്ലോയിലും തീവ്രവാദികളായവരുമായുള്ള കണ്ടുമുട്ടലുകളിൽ, അദ്ദേഹം എപ്പോഴും ആഹ്വാനം ചെയ്തിരുന്നത്, സമാധാനം ജീവിതത്തിന്റെ രീതിയായി മാറണം എന്നുള്ളതായിരുന്നുവെന്നും ഹുവാപായ പങ്കുവച്ചു.

"അദ്ദേഹം എപ്പോഴും ജനങ്ങളുമായി അടുപ്പമുള്ള ഒരു മനുഷ്യനായിരുന്നു, ദൈവവിളിയിലൂടെ ഒരു മിഷനറിയായിരുന്നു, അതുപോലെ തന്നെ ചിന്തയിലും പ്രവൃത്തിയിലും വ്യക്തതയുള്ള ഇടയനുമായിരുന്നുവെന്നു പറഞ്ഞുകൊണ്ട് " പെറുവിലെ ആളുകൾ അനുഭവങ്ങൾ പങ്കുവച്ചു. ചിക്ലായോയിൽ, രൂപതാ കാരിത്താസിന്റെ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയങ്ങളെ മാത്രമല്ല, ജീവിതങ്ങളെയും മാറ്റിമറിച്ച ഒരു സാന്നിധ്യമായിരുന്നു പെറുവിൽ അദ്ദേഹത്തിന്റെ സാന്നിധ്യമെന്നു വിശ്വാസികൾ അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മേയ് 2025, 12:51