പാപ്പാ: സുവിശേഷവത്ക്കരണത്തിന് ദൈവശാസ്ത്ര-ആദ്ധ്യാത്മിക രൂപവത്കരണം ആവശ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിലെ, സർവ്വകാലശാലകളുൾപ്പടെയുള്ള പൊന്തിഫിക്കൽ വിദ്യഭ്യാസസ്ഥാപനങ്ങൾ പലപ്പോഴും, ആകമാനസഭയുടെ പ്രയോജനത്തിനുവേണ്ടി നൂറ്റാണ്ടുകളായി പരിശീലനത്തിൻറെയും ഗവേഷണപഠനങ്ങളുടെയുമായ സേവനം നല്കിപ്പോരുന്ന ഒരു മതകുടുംബത്തിൻറെ സിദ്ധിയുടെ ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ.
250 വർഷത്തിലേറെയായി ദൈവശാസ്ത്ര-തത്ത്വശാസ്ത്ര-ആദ്ധ്യാത്മിക-ധാർമ്മിക തലങ്ങളിൽ പരിശീലനം നല്കിവരുന്ന റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയ്ക്ക് പിന്തുണയേകാൻ ക്ഷണിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പാ 2024 ഡിസംബർ 13-ന് ഒപ്പിട്ടു ലോകത്തിലെ കത്തോലിക്കാമെത്രാന്മാർക്കായി നല്കിയ കത്തിലാണ് ഈ ഉദ്ബോധനമുള്ളത്.
സഭയുടെ ദൗത്യത്തെ സജീവമാക്കുന്ന സുവിശേഷവത്ക്കരണത്തിനുള്ള സദാ സ്ഥായിയും നവീകൃതവുമായ പ്രേരണ, സുദൃഢവും ഗുണമേന്മയുള്ളതുമായ ദൈവശാസ്ത്രപരവും ആത്മീയവുമായ ഒരു രൂപീകരണത്തിൻറെ പിൻബലമില്ലാതെ ഉണ്ടാകില്ലെന്ന് പാപ്പാ പറയുന്നു. ലോകത്തിലുള്ള എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങളുടെയും വിലേറിയ സംഭാവനകൾ അംഗികരിച്ചുകൊണ്ടു തന്നെ പാപ്പാ റോമിലെ പൊന്തിഫിക്കൽ വിദ്യഭ്യാസസ്ഥാപനകളുടെ സേവനം എടുത്തുകാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: