MAP

അഭയാർത്ഥികൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം) അഭയാർത്ഥികൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം)  (Vatican Media)

പ്രത്യാശയുടെ പ്രേക്ഷിതരാണ് പ്രവാസികൾ: ഫ്രാൻസിസ് പാപ്പാ

അഭയാർത്ഥികളായി ആളുകൾ പങ്കുവയ്ക്കുന്ന പ്രത്യാശയുടെ സാക്ഷ്യം എടുത്തു പറഞ്ഞുകൊണ്ട്, മാർച്ചു മാസം മൂന്നാം തീയതി ഫ്രാൻസിസ് പാപ്പായുടെ എക്സ് (X) ഹ്രസ്വസന്ദേശം പ്രസിദ്ധീകരിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അഭയാർത്ഥികളും, കുടിയേറ്റക്കാരും അവരുടെ ദൈവവിശ്വാസത്തിലുള്ള ആഴത്താൽ പ്രത്യാശയുടെ സാക്ഷികളാണെന്നു അടിവരയിട്ടുകൊണ്ട്, മാർച്ചു മാസം മൂന്നാം തീയതി സമൂഹ മാധ്യമമായ എക്സ്സിൽ (X)  ഫ്രാൻസിസ് പാപ്പായുടെ ഹ്രസ്വസന്ദേശം പ്രസിദ്ധീകരിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"111-ാമത് ലോക കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനത്തിനായി, ഞാൻ "കുടിയേറ്റക്കാർ, പ്രത്യാശയുടെ മിഷനറിമാർ" എന്ന പ്രമേയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തിലുള്ള വിശ്വാസത്തിലൂടെ നിരവധി കുടിയേറ്റക്കാരും, അഭയാർത്ഥികളും പ്രത്യാശയ്ക്ക് സാക്ഷ്യം വഹിക്കുന്നു. 2025 ലോക അഭയാർത്ഥിദിനം, ജൂബിലിക്കൊപ്പം ഒക്ടോബർ മാസത്തിൽ  ആയിരിക്കും."

IT: Ho scelto come tema per la 111ª Giornata Mondiale del Migrante e del Rifugiato “Migranti, missionari di speranza”. Molti migranti e rifugiati sono testimoni della speranza attraverso il loro affidarsi a Dio. La #GMMR2025 sarà a ottobre con il #Giubileo. @vaticanIHD_IT

EN: I have chosen “Migrants: Missionaries of Hope” as the theme for the 111th World Day of Migrants and Refugees. Many migrants and refugees bear witness to hope through their trust in God. The #WDMR2025 will take place in October during the #Jubilee. @vaticanIHD

#ആഗോള അഭയാർത്ഥിദിനം 2025, #ജൂബിലി എന്നിങ്ങനെയുള്ള  ഹാഷ്ടാഗുകളോടെയാണ് സന്ദേശം  പങ്കുവയ്ക്കപ്പെട്ടത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അനുയായികളുള്ള പാപ്പാ കുറിക്കുന്ന  സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മാർച്ച് 2025, 13:36