MAP

രോഗിയുടെ ചാരെ സന്ത്വനസ്പർശവുമായി ഫ്രാൻസീസ് പാപ്പാ, ഒരു ഫയൽ ചിത്രം (19/03/2022) രോഗിയുടെ ചാരെ സന്ത്വനസ്പർശവുമായി ഫ്രാൻസീസ് പാപ്പാ, ഒരു ഫയൽ ചിത്രം (19/03/2022)  (Vatican Media)

രോഗികളുടെയും ശുശ്രൂഷകരുടെയും കൂട്ടായ യാത്ര മാനവ ഔന്നത്യ ഗീതം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം ലോക രോഗീ ദിനത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രോഗികൾക്കും യാതനകളിലൂടെ കടന്നുപോകുന്നവരെ പരിചരിക്കുന്നവർക്കും സവിശേഷമായ ഒരു പങ്ക്, എക്കാലത്തെക്കാളുമുപരി, പ്രത്യാശയുടെ ജൂബിലിവർഷത്തിൽ ഉണ്ടെന്ന് മാർപ്പാപ്പാ.  

മുപ്പത്തിമൂന്നാം ലോകരോഗീദിനം ആചരിക്കപ്പെട്ട, ലൂർദ്ദ്നാഥയുടെ തിരുന്നാൾ ദിനത്തിൽ, ചൊവ്വാഴ്ച  (11/02/25)) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, “#ജൂബിലി2025” ( #Jubilee2025) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ,  ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“പ്രിയപ്പെട്ട രോഗികളേ, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രിയ സഹോദരീ സഹോദരന്മാരേ, ഈ #ജൂബിലി 2025-ൽ നിങ്ങൾക്ക് എക്കാലത്തേക്കാളുമുപരി സവിശേഷമായ ഒരു പങ്കുണ്ട്: നിങ്ങളുടെ ഒരുമിച്ചുള്ള യാത്ര എല്ലാവർക്കും ഒരു അടയാളമാണ്, ഒരു മാനവ ഔന്നത്യ ഗീതമാണ്, പ്രത്യാശയുടെ ഒരു ഗാനമാണ്. ഇതിനു ആകമാന സഭ നിങ്ങളോട് നന്ദി പറയുന്നു!”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Cari malati, cari fratelli e sorelle che assistete i sofferenti, in questo #Giubileo2025 voi avete più che mai un ruolo speciale: il vostro camminare insieme è un segno per tutti, un inno alla dignità umana, un canto di speranza. Tutta la Chiesa vi ringrazia per questo!

EN: Dear brothers and sisters who are ill or who care for the suffering, you play a very important part in this #Jubilee2025. Your journey together is a sign for everyone, a hymn to human dignity, a song of hope. The whole Church thanks you for this! @vaticanIHD

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഫെബ്രുവരി 2025, 13:30