MAP

ഗ്വാട്ടമാലയിലെ ബസ്സ് അപകടത്തിൻറെ ഒരു ദൃശ്യം ഗ്വാട്ടമാലയിലെ ബസ്സ് അപകടത്തിൻറെ ഒരു ദൃശ്യം  (AFP or licensors)

ഗ്വാട്ടിമാലയിലെ ബസ്സപകടത്തിൽ പാപ്പായുടെ അനുശോചനം!

ഗ്വാട്ടിമാലയിൽ അമ്പതിലേറെപ്പേരുടെ ജീവൻ പൊലിഞ്ഞ ബസ്സപകടത്തിൽ പാപ്പായുടെ അനുശോചനമറിയിക്കുന്ന സന്ദേശം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യ അമേരിക്കൻ നാടായ ഗോട്ടിമാലയിൽ അടുത്തയിടെ അനേകരുടെ ജീവനപഹരിച്ച ബസ്സപകടത്തിൽ മാർപ്പാപ്പായുടെ അനുശോചനം അറിയിച്ചുകൊണ്ട്  വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ സന്ദേശം അയച്ചു.

ഗ്വാട്ടിമാല നഗരത്തിൽ മലയിടുക്കിലെ ഒരു അരുവിയിലേക്ക് ബസ് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവർക്കായും ഫ്രാൻസീസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ സന്ധ്യാഗൊ ദെ ഗ്വാട്ടിമാല അതിരൂപതയുടെ ആർച്ചുബിഷപ്പ് ഗൊൺസാലെ ദെ വില്യ യി വാസ്കെസിനയച്ച അനുശോചനസന്ദേശത്തിൽ അറിയിക്കുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരുടെ ദുഃഖത്തിൽ പാപ്പാ പങ്കുചേരുകയും പരിക്കേറ്റവർക്ക് ക്ഷിപ്രസുഖപ്രാപ്തി ആശംസിക്കുകയും ചെയ്യുന്നു.

പത്താം തീയതി തിങ്കളാഴ്ച ഗ്വോട്ടിമാല നഗരത്തിലെ ബെലിസ് പാലം കടക്കവെയാണ് ബസ് മലയിടുക്കിലെ അരുവിയിലേക്കു മറിഞ്ഞത്. ബസ്സിലുണ്ടായിരുന്ന  എഴുപതോളം പേരിൽ 55 പേരെങ്കിലും മരിച്ചതായി കണക്കാക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഫെബ്രുവരി 2025, 12:49