സുരക്ഷാപ്രവർത്തന വിഭാഗങ്ങളുടെ ജൂബിലി-പാപ്പായുടെ ദിവ്യബലി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സായുധ സേന, പൊലീസ്, സുരക്ഷാപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ 8,9 തീയതികളിലെ ജൂബിലിയാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ച, ഒമ്പതാം തീയതി (09/02/25), വത്തിക്കാനിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ഞായറാഴ്ച രാവിലെ, പ്രാദേശിക സമയം 10.30-ന് ദിവ്യബലി ആരംഭിക്കും.
പാപ്പാ മുഖ്യകാർമ്മികനായി അർപ്പിക്കുന്ന സമൂഹദിവ്യബലിയിൽ പാത്രിയാർക്കീസുമാർ, കർദ്ദിനാളന്മാർ, മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമ്മികരായിരിക്കും. ഈ ജൂബിലിയാചരണത്തിൽ പങ്കുചേരുന്നതിന് നൂറോളം നാടുകളിൽ നിന്നുള്ള മുപ്പതിനായിരത്തിലേറെ പേർ പേരു നല്കിയിട്ടുണ്ട്.
“പ്രത്യാശയുടെ താർത്ഥാടകർ” എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ജൂബിലി വത്സരാചരണത്തിൽ സഭാ-സാമൂഹ്യ ജീവിതത്തിലെ വിവിധ വിഭാഗങ്ങളുടെ ഭാഗഭാഗിത്വം ഉറപ്പാക്കുന്നതിൻറെ ഭാഗമായിട്ടാണ് സുരക്ഷാവിഭാഗങ്ങളുടെ ഈ ജൂബിലിയാചരണം. ജനുവരി 26-ന് സമ്പർക്കമാദ്ധ്യമരംഗത്തു പ്രവർത്തിക്കുന്നവരുടെ ജൂബിലി ആചരിക്കപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: