MAP

ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല  (AFP or licensors)

പാപ്പായ്ക്കു വേണ്ടി പ്രാർത്ഥിക്കുക, ജെറുസലേം ലത്തീൻ പാത്രിയാർക്കീസ്!

ഒരു ആദ്ധ്യാത്മിക കുടുംബം എന്ന നിലയിൽ നമ്മൾ എല്ലാവരും പ്രാർത്ഥനയിൽ ഒറ്റക്കെട്ടായി നിലകൊള്ളാനും ഐക്യത്തോടെ പ്രാർത്ഥിക്കാനും വിളിക്കപ്പെട്ടവരാണ്, ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസത്തിൽ ഏകകുടുംബം എന്ന നിലയിൽ ഐക്യത്തോടെ പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല (Card. Pierbattista Pizzaballa) വിശ്വാസികളെ ക്ഷണിക്കുന്നു.

ഫ്രാൻസീസ് പാപ്പാ ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രാർത്ഥാനാ ക്ഷണം നല്കിയത്.

ഒരു ആദ്ധ്യാത്മിക കുടുംബം എന്ന നിലയിൽ നമ്മൾ എല്ലാവരും പ്രാർത്ഥനയിൽ ഒറ്റക്കെട്ടായി നിലകൊള്ളാനും ഐക്യത്തോടെ പ്രാർത്ഥിക്കാനും വിളിക്കപ്പെട്ടവരാണെന്ന് കർദ്ദിനാൾ പിത്സബാല്ല ഓർമ്മിപ്പിക്കുന്നു. വിശുദ്ധകുർബ്ബാനയിലും കുടുംബപ്രാർത്ഥനയിലും അതുപോലെ തന്നെ നമ്മുടെ ഹൃദയങ്ങളുടെ നിശബ്ദതയിലും നാം പാപ്പായ്ക്കു വേണ്ടി, വിവേകത്തോടും എളിമയോടും സ്നേഹത്തോടുംകുടി സഭയെ നയിക്കുകയെന്ന പവിത്രമായ ദൗത്യം  നിവീകൃത ആരോഗ്യത്തോടും ശക്തിയോടുംകൂടി തുടരാൻ പാപ്പായ്ക്കു കഴിയുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പറയുന്നു.

പാപ്പായ്ക്ക് ക്ഷിപ്ര സുഖപ്രാപതി ആശംസിച്ചുകൊണ്ടും പ്രാർത്ഥനാസമീപ്യം അറിയിച്ചുകൊണ്ടുമുള്ള സന്ദേശങ്ങൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരിക്കയാണ്. വിവിധ കത്തോലിക്കാമെത്രാൻ സംഘങ്ങളും, അതുപോലെതന്നെ, അകത്തോലിക്ക സമൂഹങ്ങളും പാപ്പായ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും സുഖപ്രാപ്തിയാശംസകൾ നേരുകയും ചെയ്യുന്നു. കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമെയൊ പ്രഥമൻ പാപ്പായ്ക്ക് സമ്പൂർണ്ണ രോഗസൗഖ്യം ആശംസിച്ചുകൊണ്ടുള്ള ഒരു കത്ത് കൈമാറിയിരുന്നു.

ഇസ്രായേലിൻറെ പ്രസിഡൻറ് ഇസാക്ക് ഹെർത്സോഗ്, ഇറാൻറെ പ്രസിഡൻറ് മസൗദ് പെസെഷ്കിയാൻ തുടങ്ങിയവരുൾപ്പടെയുള്ള രാഷ്ട്ര നേതാക്കളും പാപ്പായ്ക്ക് സുഖപ്രാപ്തിയാശംസകൾ നേരുകയും ദൈവസഹായം പ്രാർത്ഥിക്കുകയും ചെയ്യുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഫെബ്രുവരി 2025, 13:04