യേശുവിന്റെ വിപ്ലവകാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്ന പ്രവാചകകലാകാരന്മാരെ ആവശ്യമുണ്ട്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യേശുവിന്റെ വിപ്ലവകാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്ന പ്രവാചകകലാകാരന്മാരെ ആവശ്യമുണ്ടെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. കലാസാംസ്കാരികമേഖലയിലുള്ളവരുടെ ജൂബിലിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16 ഞായറാഴ്‌ച വത്തിക്കാനിൽ അർപ്പിക്കപ്പെട്ട വിശുദ്ധബലിമദ്ധ്യേ നൽകാനായി തയ്യാറാക്കിയ പ്രഭാഷണത്തിൽനിന്നുള്ള ഒരു സന്ദേശമാണ്, ഇതേ ദിവസം സാമൂഹ്യമാധ്യമമായ എക്‌സിൽ പാപ്പാ കുറിച്ചത്.
ഫെബ്രുവരി 16 ഞായറാഴ്ചയിലെ സുവിശേഷവായനയായ, വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അദ്ധ്യായത്തിൽ യേശു സുവിശേഷഭാഗ്യങ്ങൾ അരുളിചെയ്യുന്നതിനെക്കുറിച്ചുള്ള ഭാഗത്തെ അധികരിച്ചായിരുന്നു പാപ്പാ തന്റെ പ്രഭാഷണം തയ്യാറാക്കിയത്. ലോകത്തിന്റേതായ ചിന്താരീതിയിൽനിന്ന് മാറി, സഹനങ്ങളെയും തിന്മകളെയും പോലും സ്വർഗ്ഗരാജ്യത്തിലുള്ള പ്രത്യാശയോടെ പോസിറ്റീവായി കാണുന്ന, ക്രിസ്തുവിന്റെ മനോഭാവം സ്വന്തമാക്കിയ, കലാകാരന്മാരെ ആവശ്യമുണ്ടെന്നാണ് പാപ്പാ ഉദ്ബോധിപ്പിച്ചത്.
"ഇന്നത്തെ സുവിശേഷത്തിൽ യേശു, ദരിദ്രരും, സഹനങ്ങളിലൂടെ കടന്നുപോകുന്നവരും, വിനീതരും, പീഡനമനുഭവിക്കുന്നവരും ഭാഗ്യവാന്മാരെന്ന് പ്രഖ്യാപിക്കുന്നു. ഇത് വ്യത്യസ്തമായ ഒരു മനോഭാവമാണ്, കാഴ്ചപ്പാടിലെ വിപ്ലവമാണ്. ഈയൊരു വിപ്ലവത്തിൽ പങ്കുചേരാൻ കലയും വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തിൽ പ്രവചനാത്മരായ കലാകാരന്മാരെ ആവശ്യമുണ്ട്", എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. "ഇന്നത്തെ സുവിശേഷം" (#GospeloftheDay) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം എക്‌സിൽ കുറിച്ചത്.
In the #GospeloftheDay Jesus proclaims as blessed those who are poor, afflicted, meek and persecuted. It is a change of mentality, a revolution of perspective. Artists are called to take part in this revolution. The world needs prophetic artists.
IT: Nel #VangeloDiOggi Gesù proclama beati i poveri, gli afflitti, i miti, i perseguitati. È una logica capovolta, una rivoluzione della prospettiva. L’arte è chiamata a partecipare a questa rivoluzione. Il mondo ha bisogno di artisti profetici.
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: