MAP

ജെമെല്ലി ആശുപത്രിയുടെ മുന്നിൽനിന്നുള്ള ഒരു ചിത്രം ജെമെല്ലി ആശുപത്രിയുടെ മുന്നിൽനിന്നുള്ള ഒരു ചിത്രം  (ANSA)

ജെമെല്ലി ആശുപത്രി: ഫ്രാൻസിസ് പാപ്പാ പ്രശാന്തമായി വിശ്രമിച്ചു

ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ രാത്രിയിൽ ശാന്തമായി ഉറങ്ങിയെന്ന് ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ വത്തിക്കാൻ പ്രെസ് ഓഫീസ് "ടെലെഗ്രാം" അക്കൗണ്ടിലൂടെ അറിയിച്ചു. ശനിയാഴ്ച രാവിലെ പാപ്പായ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പാ പ്രശാന്തമായി കഴിഞ്ഞ രാത്രി കഴിച്ചുകൂട്ടിയെന്നും, പാപ്പാ വിശ്രമിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ്. ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ തങ്ങളുടെ "ടെലെഗ്രാം" അക്കൗണ്ടിലൂടെയാണ് വത്തിക്കാൻ പ്രെസ് ഓഫീസ് പാപ്പായുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

ശനിയാഴ്ച രാവിലെ ശ്വസനതടസ്സം നേരിട്ടതിനെത്തുടർന്ന് പാപ്പായ്ക്ക് ഓക്സിജൻ നൽകേണ്ടിവന്നുവെന്നും, രക്തപരിശോധനാഫലം കണക്കിലെടുത്ത് രക്തം നൽകേണ്ടിവന്നുവെന്നും ശനിയാഴ്ച വൈകുന്നേരം വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു.

അതിനിടെ, ജൂബിലി വർഷത്തിന്റെ ഭാഗമായി "സ്ഥിരം ഡീക്കന്മാരുടെ" ജൂബിലി ദിവ്യബലി, പാപ്പായുടെ നിർദ്ദേശപ്രകാരം, ഞായറാഴ്ച രാവിലെ വത്തിക്കാനിൽ ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ലയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഫെബ്രുവരി 2025, 11:16