MAP

റോമിലെ ജെമേല്ലി ആശുപത്രിയും അതിനു മുന്നിൽ വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പായുടെ പ്രതിമയും റോമിലെ ജെമേല്ലി ആശുപത്രിയും അതിനു മുന്നിൽ വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പായുടെ പ്രതിമയും 

പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു!

ഫ്രാൻസീസ് പാപ്പാ പരിശോധനകൾക്കും ചികിത്സയ്ക്കുമായി റോമിലെ ജെമേല്ലി ആശുപതിയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പരിശുദ്ധസിംഹാസാനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ്, വെളിപ്പെടുത്തി.

വെള്ളിയാഴ്ച (14/02/25) രാവിലത്തെ കൂടിക്കാഴ്ചകൾക്കു ശേഷമാണ് പാപ്പായെ പരിശോധനകൾക്കായും അതുപോലെ തന്നെ ശ്വാസനാള വീക്കം -ബ്രോങ്കൈറ്റിസ് സംബന്ധിയായ ചികിത്സ തുടരുന്നതിനുമായും  ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പ്രസ്സ് ഓഫീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പാപ്പാ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ഔദ്യോഗികകൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഫെബ്രുവരി 2025, 12:48