MAP

ദൈവവചനം ദൈവവചനം&Բ;

ദൈവവചനത്തിന് വെറുമൊരു അമൂർത്ത ആശയമായിരിക്കാനാകില്ല, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ദൈവവചനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ഹൃദയത്തെ ക്രിസ്തുവിൻറെ ഹൃദയത്തോടു അനുരൂപമാക്കാൻ ദൈവവചനം നമ്മോടാവശ്യപ്പെടുന്നുവെന്ന് മാർപ്പാപ്പാ.

ചൊവ്വാഴ്ച  (28/01/25) “ദൈവവചനം” (#WordOfGod) എന്ന ഹാഷ്ടാഗോടൂകൂടി “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ,  ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“കർത്താവിൻറെ വചനത്തിന് മനോഹരമായ ഒരു അമൂർത്ത ആശയം മാത്രമോ ഒരു നൈമിഷിക വികാരം മാത്രം മുണർത്തുന്നതോ ആയിരിക്കാനാകില്ല; നമ്മുടെ നോട്ടം തിരിക്കാനും നമ്മുടെ ഹൃദയത്തെ ക്രിസ്തുവിൻറെതിനോടു അനുരൂപമാക്കി മാറ്റാനും അത് നമ്മോട് ആവശ്യപ്പെടുന്നു. #ദൈവവചനം”.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La Parola del Signore non può restare una bella idea astratta o suscitare soltanto l’emozione di un momento; essa ci chiede di cambiare il nostro sguardo, di lasciarci trasformare il cuore a immagine di quello di Cristo. #ParoladiDio

EN: The Word of the Lord cannot remain only a fine abstract idea or stir up only a passing emotion. Scripture invites us to change our gaze and allow our hearts to be transformed into the image of the heart of Christ. #WordOfGod

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജനുവരി 2025, 18:35