അമേരിക്കയിൽ വിമാനദുരന്തം, പാപ്പായുടെ അനുശോചന സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടണിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ വിമാനദുരന്തത്തിൽ പാപ്പാ തൻറെ അനുശോചനം അറിയിച്ചു.
തൻറെ ഖേദവും സാമീപ്യവും പ്രകടപ്പിക്കുന്ന സന്ദേശം ഫ്രാൻസീസ് പാപ്പാ അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡൻറ് റൊണാൾഡ് ട്രംപിന് വ്യാഴാഴ്‌ച (30/01/25) അയച്ചു
ഈ വിമാന ദുരന്തം മൂലം വേദനിക്കുന്ന എല്ലാവരോടും പാപ്പാ തൻറെ ആത്മീയ സാന്നിധ്യം അറിയിക്കുകയും മരണമടഞ്ഞവരുടെ ആത്മാവിനെ സർവ്വശക്തനായ ദൈവത്തിൻറെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരോടുള്ള അനുകമ്പയും പാപ്പാ പ്രകടിപ്പിക്കുന്നു.
ജനുവരി 29-നാണ് വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലിക്കോപ്പറ്ററിലുണ്ടായിരുന്ന മൂന്നുപേരുമുൾപ്പടെ 67 പേരും മരിച്ചുവെന്നു കരുതപ്പെടുന്ന അപകടം ഉണ്ടായത്. വാഷിംഗ്ടൺ ഡിസിയിലെ റോണാൾഡ് റീഗൻ വിമാനത്താവളത്തിൽ ഇറങ്ങുന്ന വേളയിലാണ് അമേരിക്കൻ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് വിമാനം തണുത്തുറഞ്ഞ പൊട്ടോമക് നദിയിൽ തകർന്നു വീണത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: