MAP

റോമിലെ കസാൽ ദെൽ മാർമോയിൽ കുട്ടികൾക്കായുള്ള തവറ റോമിലെ കസാൽ ദെൽ മാർമോയിൽ കുട്ടികൾക്കായുള്ള തവറ 

തടവറയിലെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വ്യക്തിപരമായ ഇടപെടൽ ഉറപ്പുനല്കി പാപ്പാ!

തടവറയിൽ കഴിയുന്നവരുടെ കാര്യത്തിൽ തനിക്കുള്ള പ്രത്യേക താല്പര്യം പാപ്പാ ആവർത്തിച്ചു പ്രകടിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ കുട്ടികളുടെ തടവറയായ കസാൽ ദെൽ മാർമൊയിലെ (Casal del Marmo) മനുഷ്യോചിതമല്ലാത്ത അവസ്ഥയിൽ മാറ്റം വരുത്തുന്നതിന് തന്നാലാവുന്നതു ചെയ്യുമെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ “ല സേത്തെ”  ടെലെവിഷൻ വാർത്താ വിഭാഗത്തിൻറെ ഉപാദ്ധ്യക്ഷയും ടെലെവിഷൻ അവതാരകയുമായ ശ്രീമതി ഗായ തോർത്തൊറ “എക്സ്” മാദ്ധ്യമത്തിലൂടെ ഈ തടവറയിലെ മനുഷ്യത്വരഹിതമായ അവസ്ഥയെ അപലപിച്ചുകൊണ്ടു പങ്കുവച്ച സന്ദേശത്തിനുള്ള മറുപടിയായിട്ടാണ് ഫ്രാൻസീസ് പാപ്പാ ഈ ഉറപ്പു നല്കിയത്.

ഈ തടവറ പാപ്പാ രണ്ടു പ്രാവശ്യം സന്ദർശിച്ചിരുന്നു. 2013-ലും 2023-ലും പെസഹാവ്യാഴാഴ്ച  പാപ്പാ അവിടെയെത്തി കാലുകഴുകൽ ശുശ്രൂഷ നടത്തിയിരുന്നു.

കാരാഗൃഹത്തിൽ കഴിയുന്നവരുടെ കാര്യത്തിൽ സദാ സവിശേഷ ശ്രദ്ധ ചെലുത്തുന്ന പാപ്പാ ഡിസംബർ 26-ന് (26/12/24) റെബീബിയയിലെ തടവറയിലെ കപ്പേളയിൽ വിശുദ്ധ വാതിൽ തുറക്കുകയുണ്ടായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഡിസംബർ 2024, 12:41